ആ ശബ്ദം നിലച്ചു; എസ്.പി ബാലസുബ്രഹ്മണ്യം നിര്യാതനായി; കൊവിഡ് കാലത്ത് ഏറ്റവും ദുഖകരമായ വാർത്തയിൽ വിറങ്ങലിച്ച് സംഗീത ലോകം

ആ ശബ്ദം നിലച്ചു; എസ്.പി ബാലസുബ്രഹ്മണ്യം നിര്യാതനായി; കൊവിഡ് കാലത്ത് ഏറ്റവും ദുഖകരമായ വാർത്തയിൽ വിറങ്ങലിച്ച് സംഗീത ലോകം

Spread the love

തേർഡ് ഐ ബ്യൂറോ

ചെന്നൈ: കൊവിഡ് കാലത്ത് സംഗീത ലോകത്തെ ഏറെ വിഷമിപ്പിച്ച ആ വാർത്ത എത്തി. എസ്.പി.ബി എന്ന ആ മനോഹര ശബ്ദം ഇനി ഇല്ല..! രണ്ടു മാസത്തോളമായി കൊവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടിയിരുന്ന എസ്.പി ബാലസുബ്രഹ്മണ്യം(74) ഇനി മടങ്ങി വരാത്ത ലോകത്തേയ്ക്കു യാത്രയായി.

ആഗസ്റ്റ് അഞ്ചിനു കോവിഡ് ബാധിതനായി ചികിത്സയിലിരുന്ന എസ്പിബി ആശുപത്രി വിട്ടതിന് പിന്നാലെയാണ് വീണ്ടും രോഗം മൂർച്ഛിച്ചത്. ചെന്നൈയിലെ എം.ജി.എം ഹെൽത്ത് കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ച എസ്പി.ബി കൃത്രിമ ശ്വാസത്തിലുടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. പൂർണമായി ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തിലാണ് ജീവൻ നിലനിർത്തിയിരുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ആശുപത്രി അധികൃതർ ഇദ്ദേഹത്തിന്റെ മരണം സ്ഥിരീകരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥിതി മോശമാണെന്നും ബന്ധുക്കളും സുഹൃത്തുക്കളും അദ്ദേഹത്തിനായി പ്രാർത്ഥനയിലാണെന്നും ആശുപത്രി സന്ദർശിച്ച ശേഷം നടൻ കമൽ ഹാസൻ പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. കഴിഞ്ഞ മാസം 5 ന് ആശുപത്രിയിലായതിനു പിന്നാലെ, ആരോഗ്യം മോശമായെങ്കിലും പിന്നീട് വളരെയേറെ മെച്ചപ്പെട്ടതു പ്രതീക്ഷ പകർന്നിരുന്നു. ഈ മാസം 7നു കോവിഡ് മുക്തനായെങ്കിലും ശ്വാസകോശത്തിനു സാരമായ തകരാർ ബാധിച്ചതിനാൽ വെന്റിലേറ്ററിൽ തുടരുകയായിരുന്നു.

പ്രിയഗായകനായി തമിഴകം പ്രാർത്ഥനയിലായിരുന്നു. ഓഗസ്റ്റ് 20നു അദ്ദേഹത്തിന്റെ രോഗശാന്തിക്കായി തമിഴ്നാട്ടിലുടനീളം സംഗീതാർച്ചന നടത്തിയിരുന്നു. എന്നാൽ, ഈ പ്രാർത്ഥനകൾ എല്ലാം വിഫലമാക്കിയാണ് ഇദ്ദേഹം ഇപ്പോൾ മടങ്ങിയിരിക്കുന്നത്. നേരത്തെ അദ്ദേഹം കോവിഡ് മുക്തി നേടിയതായി ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു. ആരോഗ്യ നിലയിൽ പുരോഗതി ഉണ്ടാവുന്നതായി മകൻ എസ്പി ചരണും നേരത്തെ അറിയിച്ചിരുന്നു. ഇതിനിടെയാണ് വീണ്ടും ആരോഗ്യനില മോശമായത്. തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഓഗസ്റ്റ് അഞ്ചിന് ആണ് എസ്പി.ബിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തനിക്ക് കോവിഡ് ബാധിച്ച വിവരം എസ്പി.ബി തന്നെയാണ് ആരാധകരെ അറിയിച്ചിരുന്നത്.തനിക്ക് കുറച്ചുദിവസമായി പനിയും ജലദോഷവും നെഞ്ചിൽ അസ്വസ്ഥതയും അനുഭവപ്പെട്ടിരുന്നു. തുടർന്ന് പരിശോധനയ്ക്ക് വിധേയമായപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചതെന്നാണ് അദ്ദേഹം പറഞ്ഞത്.

ഗുരുതരമല്ലാത്തതിനാൽ വീട്ടിൽ തന്നെ തുടരാനാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നത്. എന്നാൽ കുടുംബാംഗങ്ങളുടെ സുരക്ഷയോർത്ത് താൻ ആശുപത്രിയിലേക്ക് മാറുന്നുവെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാൽ ആരോഗ്യനില വഷളായതിനെ തുടർന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ എസ്പിബിയുടെ ആരോഗ്യനില ഭേദമാകുകയും ആശുപത്രിയിൽ വിവാഹ വാർഷികം ആഘോഷിക്കുകയും ചെയ്തിരുന്നു. ആരോഗ്യം നന്നാകുന്നുവെന്നു കാണിച്ച് എസ്പിബി തന്നെ വിഡിയോയും പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ പെട്ടെന്നു സ്ഥിതി വഷളായി എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ഭാര്യ: സാവിത്രി. മക്കൾ: പിന്നണി ഗായകനും നിർമാതാവുമായ എസ്.പി.ചരൺ, പല്ലവി.