Spread the love

കോട്ടയം: ഭരണങ്ങാനത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റില്‍.

video
play-sharp-fill

ഭരണങ്ങാനം ഉള്ളനാട് കവലാനിക്കൽ വീട്ടിൽ ശിവദാസൻ മകൻ സന്തോഷ് (35) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ അതിജീവിതയോട് ലൈംഗികച്ചുവയോട് കൂടി സംസാരിക്കുകയും, തുടർന്ന് ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു. ഇതിനു ശേഷം പെൺകുട്ടി കടുത്ത മാനസിക വിഷമം നേരിടുകയും ടീച്ചറോട് വിവരം പറയുകയായിരുന്നു. തുടർന്ന് ചൈൽഡ് ലൈൻ മുഖാന്തിരം പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി. ടോംസൺ, എസ്.ഐ. ഷാജി സെബാസ്റ്റ്യൻ സിവിൽ പോലീസ് ഓഫീസർമാരായ ജോഷി മാത്യു, രഞ്ജിത്ത്, ശ്രീജേഷ് കുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.