play-sharp-fill

കോട്ടയം ബാർ അസോസിയേഷനും ജില്ലാ ജുഡീഷ്യറിയും സംയുക്തമായി റിപ്പബ്ലി റിപ്പബ്ലിക് ദിനം ആഘോഷിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: ബാർ അസോസിയേഷനും ജില്ലാ ജുഡീഷ്യറിയും സംയുക്തമായി റിപ്പബ്ലി റിപ്പബ്ലിക് ദിനം ആഘോഷിച്ചു. രാവിലെ 9ന് ജില്ലാ കോടതി വളപ്പിൽ കോട്ടയം പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെക്ഷൻസ് ജഡ്ജ് എൻ. ഹരികുമാർ ദേശീയ പതാക ഉയർത്തി.


തുടർന്ന് ന്യായാധിപന്മാരും, അഭിഭാഷകരും, അഭിഭാഷക ഗുമസ്തന്മാരും, കോടതി ജീവനക്കാരും ബാർ അസോസിയേഷനിലെത്തി. ബാർ അസോസിയേഷനു മുൻവശത്തുള്ള കൊടിമരത്തിൽ ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ: ബോബി ജോൺ ദേശീയ പതാക ഉയർത്തി. ജില്ലാ ജഡ്ജി എൻ. ഹരികുമാർ റിപ്പബ്ലിക് ദിന സന്ദേശവും നല്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഡ്വ: ബോബി ജോൺ, ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് സുരേഷ് കുമാർ അഡ്വ: സതീഷ് ആർ നായർ, ജില്ലാ കോടതി ശിരസ്താർ വാസുദേവൻ പിള്ള ക്ലർക്ക് അസോസിയേഷൻ പ്രസിഡൻറ് വേണു എൻ.ജി എന്നിവർ ആശംസയും അർപ്പിച്ചു.

ട്രഷറർ വിഷ്ണു മണി നന്ദിയും, ജുഡീഷ്യൽ ഓഫീസേഴ്സ് അഭിഭാഷകർ, കോടതി ജീവനക്കാർ, അഭിഭാഷ ഗുമസ്തർ എന്നിവർ ദേശഭക്തിഗാനങ്ങൾ ആലപിച്ചു.