video
play-sharp-fill

കോട്ടയം നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷിത യാത്രയ്‌ക്ക് കൂട്ടായി സഹയാത്രിക ; ക്രിമിനല്‍ പശ്ചാത്തലം ഇല്ലെന്ന് ഉറപ്പുവരുത്തിയ ഡ്രൈവർമാർ ; നിലവില്‍ സർവീസ് നടത്തുന്നത് 25 ഓട്ടോറിക്ഷകൾ ; ഇനി സ്ത്രീകൾക്കും കുട്ടികൾക്കും സുഖയാത്ര

കോട്ടയം നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷിത യാത്രയ്‌ക്ക് കൂട്ടായി സഹയാത്രിക ; ക്രിമിനല്‍ പശ്ചാത്തലം ഇല്ലെന്ന് ഉറപ്പുവരുത്തിയ ഡ്രൈവർമാർ ; നിലവില്‍ സർവീസ് നടത്തുന്നത് 25 ഓട്ടോറിക്ഷകൾ ; ഇനി സ്ത്രീകൾക്കും കുട്ടികൾക്കും സുഖയാത്ര

Spread the love

കോട്ടയം : നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതരായി വിവിധസ്ഥലങ്ങളിലേയ്ക്കും, ഭവനങ്ങളിലേയ്ക്കും യാത്ര ചെയ്യാൻ സഹയാത്രിക ഒപ്പമുണ്ട്. ജില്ലാ പഞ്ചായത്തും , പൊലീസും ചേർന്ന് ഒരു വർഷം മുൻപൊരുക്കിയ പദ്ധതിയാണ് സുഖയാത്ര ഒരുക്കുന്നത്.

കോട്ടയം കെ.എസ്.ആ.ടി.സി സ്റ്റാൻഡ്, റെയില്‍വേ സ്റ്റേഷൻ, നാഗമ്ബടം ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലാണ് സഹയാത്രിക ഓട്ടോറിക്ഷകളുടെ സേവനമുള്ളത്. പൊലീസിന്റെ നേതൃത്വത്തില്‍ ക്രിമിനല്‍ പശ്ചാത്തലം ഇല്ലെന്ന് ഉറപ്പുവരുത്തിയ ഡ്രൈവർമാരെയാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ജില്ലാ ക്രൈം ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ഏകദിനപരീശിലനവും നല്‍കിയിരുന്നു. നിലവില്‍ 25 ഓട്ടോറിക്ഷകളാണ് സർവീസ് നടത്തുന്നത്. സ്റ്റാൻഡിലും പരിസരത്തും വിവരങ്ങളടങ്ങിയ വിശദമായ ബോർഡും സ്ഥാപിച്ചിട്ടുണ്ട്.

പദ്ധതിയിലുള്ള ഓട്ടോ ഡ്രൈവർമാർക്ക് ഐ.ഡി കാർഡും വാഹനത്തില്‍ സ്റ്റിക്കറും പതിപ്പിച്ചിട്ടുണ്ട്. കൂടാതെ സർവ്വീസ് നടത്തുന്ന ഓട്ടോറിക്ഷ നമ്ബർ, ഡ്രൈവർ പേര്, ഫോണ്‍ നമ്ബർ എന്നിവയും പൊലീസ് സഹായത്തിനായുള്ള ഹെല്‍പ്പ് ലൈൻ നമ്ബരും രേഖപ്പെടുത്തിയ സൂചനാ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. ബോർഡുകള്‍ യാത്രക്കാർക്ക് കാണാവുന്ന വിധത്തിലല്ലെന്ന് ആക്ഷേപമുണ്ട്. യാത്ര ആരംഭിക്കുന്നതിന് മുൻപ് വാഹനത്തിന്റെ നമ്ബരുള്‍പ്പെടെയുള്ള വിവരങ്ങള്‍ യാത്രക്കാർക്ക് മൊബൈലില്‍ ഫോട്ടോ എടുത്ത് സൂക്ഷിക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group