play-sharp-fill
കോട്ടയം നഗരമധ്യത്തിൽ അപകടം;  സ്വകാര്യ ബസ്സിനടിയിൽപെട്ട ബൈക്ക് യാത്രക്കാരന്റെ അത്ഭുതകരമായ രക്ഷപെടൽ

കോട്ടയം നഗരമധ്യത്തിൽ അപകടം; സ്വകാര്യ ബസ്സിനടിയിൽപെട്ട ബൈക്ക് യാത്രക്കാരന്റെ അത്ഭുതകരമായ രക്ഷപെടൽ

സ്വന്തം ലേഖകൻ
കോട്ടയം : നഗരമധ്യത്തിൽ സ്വകാര്യ ബസിനടിയിൽപ്പെട്ട ബൈക്ക് യാത്രക്കാരൻ അത്ഭുതകരമായി രക്ഷപെട്ടു.

തിങ്കളാഴ്ച ഉച്ചയ്ക്ക് 11.30ഓടെയാണ് സംഭവം.

സെൻട്രൽ ജംഗ്ഷനിൽ ജോസ്കോ ജുവലറിയ്ക്ക് മുന്നിലായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്.എൻ.ടി എന്ന സ്വകാര്യ ബസ് തിരുനക്കര ബസ് സ്റ്റാൻഡിലേയ്ക്കു തിരിയുന്നതിനിടെ മുന്നിൽ പോയ ബൈക്ക് ബസിനടിയിൽ കുടുങ്ങുകയായിരുന്നു.

നാട്ടുകാരും വഴിയാത്രക്കാരും ബഹളം കേട്ട് സ്വകാര്യ ബസ് ഡ്രൈവർ കൃത്യ സമയത്ത് ബ്രേക്ക് ചെയ്തതിനാൽ ബൈക്ക് യാത്രക്കാരൻ ബസിനടിയിൽ കുടുങ്ങാതെ രക്ഷപെട്ടത്.