
സ്വന്തം ലേഖകൻ
കോട്ടയം : കളത്തിക്കടവിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ചുപെൺകുട്ടി മരിച്ചു. ഇന്നലെ രാവിലെയാണ് അപകടമുണ്ടായത്. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
കോട്ടയം കൊല്ലാട് ആലിച്ചന്റെ മകളായ അന്നു സാറാ ആലി (17)യാണ് മരിച്ചത്. കോട്ടയം ബേക്കർ സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായിരുന്നു. സഹോദരനൊപ്പം സ്‌കൂട്ടറിൽ സ്‌കൂളിലേയ്ക്കു പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എതിർ ദിശയിൽ നിന്നും എത്തിയ ബുള്ളറ്റും സ്‌കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ആന്തരിക രക്തസ്രാവം കണ്ടെത്തിയതിനെ തുടർന്നു കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. അടിയന്തിര ശസ്ത്രക്രിയയ്ക്ക് തയാറെടുക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. സ്‌കൂട്ടർ ഓടിച്ചിരുന്ന അന്നുവിന്റെ സഹോദരൻ അഡ്വിൻ അലി (20) സാരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണ്.







