Spread the love

കോട്ടയം: ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷന് മുൻവശത്തുള്ള തട്ടുകടയിൽ നിന്ന് ജനറേറ്റർ മോഷ്ടിച്ച പ്രതി ചങ്ങനാശ്ശേരി പോലീസിന്റെ പിടിയിലായി. കൊല്ലം പരവൂർ സ്വദേശി പ്രണവ് ബി. എസ് ആണ് പിടിയിലായത്.

video
play-sharp-fill

കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ഹോട്ടലുകളുടെ പൂട്ട് തകർത്ത് ജനറേറ്റർ മോഷ്ടിച്ചത്തിന് പ്രതിക്കെതിരെ കേസുണ്ട്.പകൽ സമയങ്ങളിൽ മോഷ്ടിക്കേണ്ട സ്ഥലങ്ങൾ കണ്ടു മനസിലാക്കി ഗൂഗിൾ ലൊക്കേഷൻ എടുത്ത് രാത്രി മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി.

വ്യാജ നമ്പർ പ്ലേറ്റ് പിടിപ്പിച്ച വാഹനത്തിലാണ് പ്രതിയുടെ യാത്ര. ചോദ്യം ചെയ്യലിൽ തിരുവല്ല, ചിങ്ങവനം, കൊട്ടാരക്കര, ചെങ്ങന്നൂർ, ആലപ്പുഴ സൗത്ത് എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ നിന്നും നിരവധി ജനറേറ്റർ മോഷണം നടത്തിയിട്ടുള്ളതായി പ്രതി സമ്മതിച്ചിട്ടുണ്ട്. ആദ്യമായാണ് ഇയാൾ പോലീസിന്റെ പിടിയിലാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചങ്ങനാശ്ശേരി ഡി.വൈ.എസ്.പി കെ.പി തോംസണിന്റെ നിർദ്ദേശാനുസരണം ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ സന്ദീപ്, ആന്റണി മൈക്കിൾ, രാജേഷ്, എസ്.സി.പി.ഒ തോമസ് സ്റ്റാൻലി, സി.പി.ഒ നിയാസ് എന്നിവരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിന് ഒടുവിലാണ് അടൂരിൽ നിന്നും പ്രതിയെ സാഹസികമായി പിടികൂടിയത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അറസ്റ്റിലായ പ്രതി പ്രണവിന്റെ പക്കൽ നിന്നും മോഷണം മുതലായ മൂന്നു ജനറേറ്ററുകൾ കണ്ടെത്തിയിട്ടുണ്ട്.