Spread the love

കോട്ടയം : സ്വസ്ഥി ചാരിറ്റബിൾ ട്രസ്റ്റിന്റെ(അയ്മനം) ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാരായ സഹോദരങ്ങളുടെ ഉന്നമനത്തിനായി വേമ്പനാട്ട് കായലിലൂടെ പ്രത്യേക ബോട്ട് യാത്ര സംഘടിപ്പിച്ചു.

video
play-sharp-fill

വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ ഭിന്നശേഷിക്കാരായ സഹോദരങ്ങൾ പങ്കെടുത്ത യാത്ര സ്നേഹവും സന്തോഷവും നിറഞ്ഞ ഹൃദയസ്പർശിയായ അനുഭവമായി മാറി.

വേമ്പനാട്ട് കായലിന്റെ മനോഹാരിത ആസ്വദിച്ച യാത്രയിൽ ചിരികളും പാട്ടുകളും സന്തോഷ നിമിഷങ്ങളും നിറഞ്ഞുനിന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യാത്രയുടെ ഭാഗമായി പ്രിയ അനീഷ് കുമരകത്തിന്റെ ജന്മദിനാഘോഷവും ഉണ്ടായിരുന്നു.

എല്ലാവരും ചേർന്ന് ആഘോഷം പങ്കുവെച്ചത് പരിപാടിക്ക് കൂടുതൽ മധുരം പകർന്നു.

കൂട്ടായ്മയുടെയും കരുതലിന്റെയും സന്ദേശം ഉയർത്തിക്കാട്ടിയ ഈ യാത്ര ഭിന്നശേഷിക്കാരായ സഹോദരങ്ങൾക്ക് ഏറെ സന്തോഷവും ആത്മവിശ്വാസവും നൽകി.

ഒരുമിച്ച് യാത്ര ചെയ്യുമ്പോൾ വഴികളും മനോഹരമാകും; സ്നേഹം കൂടെയുണ്ടെങ്കിൽ ജീവിതവും കൂടുതൽ മനോഹരമാകും” എന്ന സന്ദേശം പങ്കുവെച്ച പരിപാടി എല്ലാവർക്കും മറക്കാനാവാത്ത ഓർമ്മയായി.