
കൊട്ടാരക്കരയിൽ കുടുംബ വഴക്കിനെ തുടർന്ന് ആക്രമണം: ഒരു കുടുംബത്തിലെ നാലു പേർക്ക് വെട്ടേറ്റു, പ്രതി ഒളിവിൽ
കൊല്ലം: കൊട്ടാരക്കരയില്‍ കുടുംബ വഴക്കിനെ തുടർന്ന് ഒരു കുടുംബത്തിലെ 4 പേര്‍ക്ക് വെട്ടേറ്റു. ഏഴുമാസം പ്രായമുള്ള കുഞ്ഞിനുൾപ്പെടെയാണ് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. കൊട്ടാരക്കര സ്വദേശി അരുണ്‍ (28) പിതാവ് സത്യന്‍ മാതാവ് ലത 7 മാസം പ്രായമുള്ള മകള്‍ എന്നിവര്‍ക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.
പള്ളിക്കല്‍ മൈലം മാരിയമ്മന്‍ ക്ഷേത്രത്തിലെ പൊങ്കാല സമര്‍പ്പണം കഴിഞ്ഞ് മടങ്ങിയ കുടുംബത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. വടിവാള്‍, കമ്പിവടി എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആക്രമിച്ചയാളുമായി കുടുംബത്തിന് പ്രശ്നങ്ങൾ ഉണ്ടായിരുന്നു.
സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ അരുണിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരുടെ ആരോഗ്യ നില തൃപ്തികരമാണ്. ഇവര്‍ കൊട്ടാരക്കര താലൂക് ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണത്തിനിടെ കുഞ്ഞ് അമ്മയുടെ കൈയില്‍ നിന്നും താഴേക്ക് വീണെന്ന് കുടുംബം പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
