അന്തരിച്ച പുഷ്‌പനെ അപകീര്‍ത്തിപ്പെടുത്തി മെസേജ് പ്രചരിപ്പിച്ചു ; കോതമംഗലം പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്.ഐ കെ.എസ്.ഹരിപ്രസാദിന് സസ്പെൻഷൻ
സ്വന്തം ലേഖകൻ
കൊച്ചി: കഴിഞ്ഞ ദിവസം അന്തരിച്ച കൂത്തുപറമ്ബ് വെടിവയ്‌പിലെ രക്‌തസാക്ഷി പുഷ്‌പനെ അപകീര്‍ത്തിപ്പെടുത്തുന്ന മെസേജ് അയച്ച സംഭവത്തില്‍ കോതമംഗലം പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്.ഐ കെ.എസ്.ഹരിപ്രസാദിനെ ഡി.ഐ.ജി.തോംസണ്‍ ജോസ് സസ്‌പെന്‍ഡ് ചെയ്‌തു.
ഹരിപ്രസാദ് അംഗമായ 1993 ഫസ്‌റ്റ് ബെറ്റാലിയന്‍ ‘ചങ്ങാതി കൂട്ടം’ എന്ന വാട്ട്‌സ്‌ആപ് ഗ്രൂപ്പില്‍ പുഷ്‌പനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ മെസേജ് അയയ്‌ക്കുകയും ആ സന്ദേശം പലരും സ്‌ക്രീന്‍ ഷോട്ട് എടുത്തു ഷെയര്‍ ചെയ്യുക വഴി മറ്റ് പല ഗ്രൂപ്പുകളിലും പ്രചരിക്കുകയും ചെയ്‌തിട്ടുള്ളതായി എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. തുടര്‍ന്നാണു സസ്‌പെന്‍ഷന്‍.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0