
കൊറിയയും കോട്ടയം പാലായും തമ്മില്‍ ലഹരിപ്പാലം..! ലഹരിക്കായി മയക്കുമരുന്ന് മാഫിയ വിതരണം ചെയ്തത് ഹൈഡോസ് ഹൃദ്രോഗ ജീവന്‍രക്ഷാമരുന്ന്; കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സംഘം പിടികൂടിയത് അഞ്ച് ലക്ഷം രൂപ വിലവരുന്ന ഇന്‍ജക്ഷന്‍ ആംപ്യൂളുകള്‍; കോട്ടയത്ത് ലഹരിവേട്ട തുടര്‍ക്കഥയാകുമ്പോള്‍…
സ്വന്തം ലേഖകന്‍
കോട്ടയം: കൊറിയയും കോട്ടയം പാലായും തമ്മില്‍ ലഹരിപ്പാലം. കൊറിയയില്‍ നിന്നും എത്തിച്ച ലക്ഷങ്ങള്‍ വിലവരുന്ന ഉത്തേജകമരുന്ന് പിടികൂടി കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സംഘം. പാലാ വള്ളിച്ചിറ ഇടപ്പള്ളിയില്‍ അനീഷിനെയാണ് പാലാ ഡിവൈഎസ്പി എ.ജെ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ബാംഗ്ലൂര്‍, കമ്പം, തേനി, കൊച്ചി, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും കോട്ടയത്തെ വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും വില്‍ക്കുന്നതിനായി കൊണ്ടുവരുന്ന എംഡിഎംഎ, കഞ്ചാവ്, എല്‍എസ്ഡി സ്റ്റാമ്പുകള്‍, മെത്ത് തുടങ്ങിയവ പല ഘട്ടങ്ങളിലായി ജില്ലയില്‍ പിടികൂടിയിട്ടുണ്ടെങ്കിലും കൊറിയയില്‍ നിന്നെത്തിച്ച ഉത്തേജക മരുന്ന് പാലായില്‍ നിന്നും പിടികൂടുന്നത് ആദ്യമാണ്.
വ്യാജ കൊറിയര്‍ വിലാസത്തിലേക്കാണ് മരുന്ന് എത്തിച്ച് വില്‍പ്പന നടത്തിയിരുന്നത്. പിടിയിലായ പ്രതി അനീഷില്‍ നിന്നും 35000 രൂപ വില വരുന്ന 349 ആംപ്യൂളുകളാണ് പൊലീസ് സംഘം പിടിച്ചെടുത്തത്. നേരത്തെ പാലാ തിടനാട് വാഴയില്‍ പി.എം അനീഷ് മോന്‍ (33), മൂന്നിലവ് സ്വദേശികളായ അഴാത്ത് അലന്‍ (21), വേലിക്കിഴക്കേല്‍ ജോബിന്‍ (22) എന്നിവരെ 500000 രൂപ വില വരുന്ന ഇന്‍ജംഗ്ഷന്‍ ആംപ്യൂളുകളുമായി പൊലീസ് സംഘം പിടികൂടിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡോക്ടര്‍മാരുടെ കുറിപ്പടിയോടെ മാത്രം വിതരണം ചെയ്യുന്ന ഹൃദ്രോഗ ജീവന്‍രക്ഷാമരുന്നാണ് സംഘം ലഹരിക്കായി വില്‍പ്പന നടത്തിയിരുന്നത്. ഇത് ഗുരുതര ഹൃദ്രോഗ പ്രശ്‌നമുള്ള രോഗികള്‍ വളരെ ചെറിയ അളവില്‍ ഉപയോഗിക്കുന്ന ഹൈഡോസ് മരുന്നാണ്. സൈക്ക്യാട്രിക് മരുന്നുകളടക്കം ലഹരിക്കായി ഉപയോഗിക്കുന്ന യുവാക്കളും വിദ്യാര്‍ത്ഥികളും കോട്ടയം ജില്ലയില്‍ സജീവമാണെന്നും ഇവര്‍ പല മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നും വ്യാജ കുറിപ്പടി ഉപയോഗിച്ച് മരുന്ന് വാങ്ങുന്നുണ്ടെന്നും തേര്‍ഡ് ഐ ന്യൂസ് ഈ മാസം ആദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ പൊലീസ് പരിശോധന സജീവമാക്കിയിരുന്നു.
ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ ലഹരി ഉപഭോഗം വര്‍ധിച്ചു വരികയാണ്. ഏതാനും ദിവസങ്ങള്‍ മുന്‍പ് ബാംഗ്ലൂരില്‍ നിന്നും വില്‍പ്പനയ്ക്കായി എത്തിച്ച ലഹരിയുമായി ബേക്കര്‍ ജംഗ്ഷനില്‍ നിന്നും യുവാക്കളെ അടുത്തടുത്ത ദിവസങ്ങളില്‍ പിടികൂടിയിരുന്നു. ലഹരി വിരുദ്ധ സംഘം ജില്ലയില്‍ വിശ്രമമില്ലാതെ പരിശോധനകള്‍ തുടരുന്നതിന്റെ ഫലമായാണ് ഇത്രയധികം കേസുകള്‍ അടുത്ത ദിവസങ്ങളില്‍ കോട്ടയം ജില്ലയില്‍ നിന്നും പിടികൂടുന്നത്.
പാലാ ഡിെൈവസ്പി എജെ തോമസ്, നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി, പാലാ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്പെക്ടര്‍ കെ.പി ടോംസണ്‍, ഡ്രസ് ഇന്‍സ്പെക്ടര്‍മാരായ സിഡി മഹേഷ്, എന്‍.ജെ ജോസഫ്, പാലാ എസ്ഐ എം.ഡി അഭിലാഷ് , ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സംഘത്തിലെ ഡാന്‍സാഫ് സ്‌ക്വാഡ് അംഗങ്ങളായ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ശ്രീജിത്ത് ബി നായര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ അജയകുമാര്‍, തോംസണ്‍ കെ മാത്യു, അരുണ്‍ എസ്, അനീഷ് വി.കെ., ഷമീര്‍ സമദ് എന്നിവര്‍ ചേര്‍ന്നാണ് കൊറിയയില്‍ നിന്നും പാലായില്‍ എത്തിച്ച ഉത്തേജക മരുന്നുള്‍പ്പെടെ പ്രതിയെ പിടികൂടിയത്.