video
play-sharp-fill

മുണ്ടക്കയം  കോരുത്തോട്   നിയന്ത്രണം വിട്ട  കാർ വീടിന് മുകളിലേക്ക് മറിഞ്ഞു സെന്റ് ജോർജ് ബേക്കറി ഉടമ  മരിച്ചു

മുണ്ടക്കയം കോരുത്തോട് നിയന്ത്രണം വിട്ട കാർ വീടിന് മുകളിലേക്ക് മറിഞ്ഞു സെന്റ് ജോർജ് ബേക്കറി ഉടമ മരിച്ചു

Spread the love

സ്വന്തം ലേഖിക

മുണ്ടക്കയം :കോരുത്തോടിന് സമീപം കാർ അപകടത്തിൽ യുവാവ് മരിച്ചു. കോരു ത്തോട് – മുണ്ടക്കയം റൂട്ടിൽ കോരുത്തോട് ഷാപ്പു പടിയിൽ ഞായറാഴ്ച 3.ന് ഉണ്ടായ അപകടത്തിൽ കോരുത്തോട് കൊച്ചുതെക്കേൽ ജോജി സെബാസ്റ്റ്യൻ (47) നാണ് മരിച്ചത്.

ഇറക്കത്തിൽ നിയന്ത്രണം വിട്ട കാർ
ഇലക്ട്രിക് പോസ്റ്റിലിടിച്ചു റോഡിന് താഴെയുള്ള വീടിന് മുകളിൽ പതിക്കുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റ ജോജി യെ മുണ്ടക്കയത്തെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോരുത്തോട് പള്ളിപ്പടി സെന്റ്.ജോർജ് ബേക്കറിയുടെ ഉടമയാണ് ജോജോ സെബാസ്റ്റ്യൻ.
ഭാര്യ : റീന ( കോരുത്തോട് സെന്റ് ജോർജ് പബ്ലിക് സ്കൂളിലെ അധ്യാപിക)
മക്കൾ: ഹന്ന, ആൻജലിക്