play-sharp-fill
കൊറോണയെ നേരിട്ട് അതിജീവിച്ച് കോട്ടയം : വൈറസ് ബാധിതരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ83 പേര്‍ക്ക് രോഗലക്ഷണങ്ങളില്ല

കൊറോണയെ നേരിട്ട് അതിജീവിച്ച് കോട്ടയം : വൈറസ് ബാധിതരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ83 പേര്‍ക്ക് രോഗലക്ഷണങ്ങളില്ല

സ്വന്തം ലേഖകൻ

കോട്ടയം : കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന കോട്ടയം സ്വേദേശികളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ 87 പേരില്‍ 83 പേരിലും ഇതുവരെ രോഗലക്ഷണങ്ങള്‍ പ്രകടമായിട്ടില്ല. കൊറോണയുടേതെന്ന് സംശയിക്കാവുന്ന ലക്ഷണങ്ങള്‍ കണ്ടെത്തിയ നാലു പേരുടെ സാമ്പിള്‍ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. എങ്കിലും ഇവര്‍ എല്ലാവരും ഏപ്രില്‍ അഞ്ചുവരെ ഹോം ക്വാറന്‍റയിനില്‍ തുടരും.


കൊറോണ ബാധിത മേഖലകളില്‍നിന്നെത്തിയ 77 പേര്‍ക്കുകൂടി ജില്ലയില്‍ ഹോം ക്വാറന്‍റയിന്‍ നിര്‍ദേശിച്ചു. ഇവരില്‍ ഒരാള്‍ രോഗം സ്ഥിരീകരിച്ചയാളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പട്ടികയിലാണ്. ഇതോടെ ജനസമ്പര്‍ക്കമില്ലാതെ വീടുകളില്‍ കഴിയുന്നവരുടെ എണ്ണം 1378 ആയി.  ഒരാളെക്കൂടി ആശുപത്രി നിരീക്ഷണത്തിലാക്കി. കോട്ടയം സ്വദേശിയായ യുവതിയെയാണ് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗം സ്ഥിരീകരിച്ച യുവാവുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ കുട്ടിയെയും വിദേശത്തുനിന്നും വന്ന യുവാവിനെയും രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസോലേഷന്‍ വിഭാഗത്തില്‍നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തു. ഇരുവരും ഹോം ക്വാറന്‍റയിനില്‍ തുടരും.
ഇവരുടേതുള്‍പ്പെടെ അഞ്ചു സാമ്പിള്‍ പരിശോധനാ ഫലങ്ങളാണ് ഇന്നലെ ലഭിച്ചത്. ഇവയെല്ലാം നെഗറ്റീവാണ്.

കൊറോണ കോട്ടയം ജില്ല

🔹ജില്ലയില്‍ ഇതുവരെ പരിശോധിച്ച സാമ്പിളുകള്‍ -98

🔹പോസിറ്റീവ് -2

🔹നെഗറ്റീവ് -69

🔹ഫലം വരാനുള്ളവ -24

🔹നിരാകരിച്ചവ -3

🔹ഹോം ക്വാറന്‍റയിന്‍ ഇന്ന്-77

🔹ഹോം ക്വാറന്‍റയിന്‍ (ആകെ) -1378

🔹ആശുപത്രി ഐസൊലേഷന്‍(ഇന്ന്) -1

🔹ആശുപത്രി ഐസൊലേഷന്‍ (ആകെ) -8

🔹രോഗം സ്ഥീരികരിച്ചവരുടെ സഞ്ചാര പഥം പ്രസിദ്ധീകരിച്ചതിനുശേഷം റിപ്പോര്‍ട്ട് ചെയ്തവര്‍ -53

🔹ഇന്ന് റിപ്പോര്‍ട്ട് ചെയ്തവര്‍ – 0

🔹രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോണ്‍ടാക്ടുകള്‍(ഇന്ന്) -1

🔹പ്രൈമറി കോണ്‍ടാക്ടുകള്‍ (ആകെ) -129

🔹സെക്കന്‍ഡറി കോണ്‍ടാക്ടുകള്‍ (ഇന്ന്)-2

🔹സെക്കന്‍ഡറി കോണ്‍ടാക്ടുകള്‍ (ആകെ) -460

🔹റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും ഇന്ന് പരിശോധനയ്ക്ക് വിധേയരായ യാത്രക്കാര്‍ – 2318

🔹റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡിലും പരിശോധനയ്ക്ക് വിധേയരായ ആകെ യാത്രക്കാര്‍ – 3170

🔹ഇവരില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയവര്‍-0

🔹ഹോം ക്വാറന്‍റയിന്‍ നിര്‍ദേശിക്കപ്പെട്ടവര്‍ -6 (ഇവര്‍ വന്ന സ്ഥലങ്ങള്‍: അബുദാബി-1, ഡല്‍ഹി-1, ബാംഗ്ലൂര്‍-4)

🔹കണ്‍ട്രോള്‍ റൂമില്‍ ഇന്ന് വിളിച്ചവര്‍ – 81

🔹കണ്‍ട്രോള്‍ റൂമില്‍ വിളിച്ചവര്‍ ആകെ-953

🔹ടെലി കണ്‍സള്‍ട്ടേഷന്‍ സംവിധാനത്തില്‍ ഇന്ന് ബന്ധപ്പെട്ടവര്‍ -11

🔹ടെലി കണ്‍സള്‍ട്ടേഷന്‍ സംവിധാനത്തില്‍ ഇന്ന് ബന്ധപ്പെട്ടവര്‍ ആകെ -49