play-sharp-fill
ഡെപ്യൂട്ടി സ്പീക്കറുടെ നേതൃത്വത്തിൽ കൊറോണക്കെതിരെ ആലോചനായോഗം

ഡെപ്യൂട്ടി സ്പീക്കറുടെ നേതൃത്വത്തിൽ കൊറോണക്കെതിരെ ആലോചനായോഗം

സ്വന്തം ലേഖകൻ

ആറ്റിങ്ങൾ : കിഴുവിലം പഞ്ചായത്തിൽ കൊറോണ ക്കെതിരെ ഡെപ്യൂട്ടി സ്പീക്കറുടെ നേതൃത്വത്തിൽ ആലോചനായോഗം ചേർന്നു. കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ അൻസാർ അധ്യക്ഷത വഹിച്ചു.


യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സുഭാഷ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി മിനി ജി, കിഴുവിലം പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.എസ് ശ്രീകണ്ഠൻ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേന്ദ്രൻ, ജനപ്രതിനിധികൾ, ആശാവർക്കർമാർ, ആരോഗ്യപ്രവർത്തകർ എന്നിവർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കിഴുവിലം ഗ്രാമപഞ്ചായത്തിൽ 88 ഓളം പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും മടങ്ങിയെത്തിയവർ പൂർണമായും വീടുകളിൽ തന്നെ ഇരിക്കണമെന്നും, എല്ലാ വാർഡുകളിലും ലഘുലേഖകൾ അച്ചടിച്ച് ബോധവൽക്കരണം നടത്താനും യോഗം തീരുമാനിച്ചു.