Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം : കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി കോട്ടയം ജില്ലയില്‍ ഐസോലേഷന്‍ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന നാലു പേരെ ആശുപത്രിയിലെ നീരീക്ഷണത്തില്‍നിന്ന് ഒഴിവാക്കി.

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്നും ജനറല്‍ ആശുപത്രിയില്‍നിന്നും രണ്ടു പേരെ വീതമാണ് ഒഴിവാക്കിയത്. ഇനി ഒന്‍പതു പേരാണ് ആശുപത്രികളിലുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതിയതായി ആരെയും ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിട്ടില്ല. പുതിയതായി ഒരാളുടെയും നേരത്തെ നെഗറ്റീവാണെന്ന് കണ്ടെത്തിയ നാലുപേരുടെയും സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു.

കോട്ടയം ജില്ലയില്‍ വീടുകളില്‍ പൊതുസമ്പര്‍ക്കമില്ലാതെ കഴിയുന്നവരുടെ എണ്ണം 942 ആയി. ഇതില്‍ 465 പേര്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്ത വിദേശ രാജ്യങ്ങളില്‍നിന്ന് എത്തിയവരാണ്.
വിദേശത്തുനിന്നെത്തിയ 155 പേര്‍ക്കാണ് ഹോം ക്വാറന്‍റയിന്‍ നിര്‍ദേശിച്ചത്.

കോട്ടയം ജില്ലയില്‍ രോഗം സ്ഥിരീകരിച്ച രണ്ടു പേരുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട 59 പേരും എറണാകുളത്തെ രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 42 പേരും ഉള്‍പ്പെടെ പ്രൈമറി കോണ്‍ടാക്ട്സ് വിഭാഗത്തില്‍ പെടുന്ന 101 പേരെ കണ്ടെത്തി ഹോം ക്വാറന്‍റയിനിലാക്കിയിട്ടുണ്ട്.

പ്രൈമറി കോണ്‍ടാക്ടുകളുമായി അടുത്ത് ഇടപഴകിയ സെക്കന്‍ഡറി കോണ്‍ടാക്ട്സ് പട്ടികയിലുള്ള 376 പേരും വീടുകളില്‍ നിരീക്ഷണത്തിലുണ്ട്.