play-sharp-fill
കൊറോണയ്ക്കു മതമുണ്ടോ..? ലോകത്തൊരിടത്തും മതമില്ലാത്ത കൊറോണയ്ക്ക് ഇന്ത്യയിൽ മതം; കൊറോണയ്ക്കു കാരണം ഒരു ന്യൂനപക്ഷ വിഭാഗമെന്നു പ്രചാരണവുമായി സാമൂഹ്യ മാധ്യമങ്ങൾ; പ്രചാരണത്തിന് കരുത്ത് പകർന്ന് മർക്കസ് സമ്മേളനം

കൊറോണയ്ക്കു മതമുണ്ടോ..? ലോകത്തൊരിടത്തും മതമില്ലാത്ത കൊറോണയ്ക്ക് ഇന്ത്യയിൽ മതം; കൊറോണയ്ക്കു കാരണം ഒരു ന്യൂനപക്ഷ വിഭാഗമെന്നു പ്രചാരണവുമായി സാമൂഹ്യ മാധ്യമങ്ങൾ; പ്രചാരണത്തിന് കരുത്ത് പകർന്ന് മർക്കസ് സമ്മേളനം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊറോണയ്ക്കു മതമുണ്ടോ..! ലോകത്ത് ഒരിടത്തും മതമില്ലാത്ത കൊറോണയ്ക്കു ഇന്ത്യയിൽ എത്തിയപ്പോൾ മതമുണ്ടായി. ഇന്ത്യയിൽ ഒരു പ്രത്യേക മതവിഭാഗമാണ് കൊറോണ പടർത്തുന്നതിനു കാരണമായതെന്ന രീതിയിലാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ അടക്കം വ്യാപകമായ പ്രചാരണം നടക്കുന്നത്. ന്യൂഡൽഹിയിലെ മർക്കസ് സമ്മേളനത്തിൽ പങ്കെടുത്തവർക്ക് കൊറോണ സ്ഥിരീകരിച്ചു എന്നത് ഈ പ്രചാരണം ഇരട്ടിയാക്കാൻ ഇടയാക്കി.


കേരളത്തിലും രാജ്യത്തും കൊറോണ ബാധിച്ച് മരിച്ചവരുടെ പട്ടികയെടുത്ത ശേഷം ഇവരുടെ മതം തിരിച്ചുള്ള പ്രചാരണമാണ് സോഷ്യൽ മീഡിയയിലെ സംഘപരിവാർ ഗ്രൂപ്പുകളിൽ ഇപ്പോൾ നടക്കുന്നത്. ഒരു പ്രത്യേക മത വിഭാഗത്തിൽപ്പെട്ടവരാണ് കൊറോണ വൈറസ് പ്രചാരണത്തിന് കാരണം എന്ന രീതിയിൽ ദേശീയ മാധ്യമങ്ങൾ അടക്കമുള്ളവർ പ്രചരിപ്പിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡൽഹിയിൽ നടന്ന മർക്കസ് സമ്മേളനം ലോക്ക് ഡൗണിനു മുൻപാണ് നടത്തിയതെന്നാണ് തീയതികൾ പരിശോധിക്കുമ്പോൾ വ്യക്തമാകുന്നത്. എന്നാൽ, ഈ തീയതികൾ തെറ്റായി പ്രഖ്യാപിച്ചാണ് ദേശീയ മാധ്യമങ്ങളിൽ ചിലർ രംഗത്ത് എത്തിയത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ച ശേഷം പോലും ചില മുസ്ലീം സംഘടനകൾ ഡൽഹിയിൽ മർക്കസ് സമ്മേളനം നടത്തുകയായിരുന്നു എന്ന പ്രചാരണമാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്നത്.

മർക്കസ് സമ്മേളനത്തിൽ കേരളത്തിൽ നിന്നുള്ള നൂറുകണക്കിന് ആളുകൾ പങ്കെടുത്തിരുന്നതായി സംസ്ഥാന സർക്കാരും കണ്ടെത്തിയിരുന്നു. എന്നാൽ, ഒരു ഘട്ടത്തിൽ പോലും കേരളത്തിൽ നിന്നുള്ളവർ ഈ വിഭാഗമാണ് കൊറോണ പടർത്തിയതിനു പിന്നിലെന്നു പ്രചരിപ്പിച്ചിരുന്നില്ല. എന്നാൽ, കേരളത്തിലെ സംഘപരിവാറിൽ ചിലർ വ്യാപകമായി സാമൂഹ്യമാധ്യമങ്ങളിൽ ഇത്തരത്തിൽ വ്യാജ പ്രചാരണം നടത്തുകയാണ്.

ഇതോടെയാണ് ബുധനാഴ്ച നടത്തിയ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൊറോണ വൈറസിന് ജാതിയില്ലെന്നു പ്രഖ്യാപിച്ചത്. ഇത് മനസിലാക്കി വേണം മലയാളികൾ ജീവിക്കാനെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു. എന്നാൽ, റിപബ്ലിക്ക് ടിവി അടക്കമുള്ള മാധ്യമങ്ങൾ ഈ മാറാരോഗത്തെയും മത വത്കരിക്കാനുള്ള ശ്രമാണ് രാജ്യത്ത് നടത്തുന്നത്. കൊറോണക്കാലത്തും വർഗീയ പരാമർശങ്ങളിലൂടെ രാഷ്ട്രീയ നേട്ടത്തിനാണ് ഇപ്പോഴും സംഘപരിവാരം ശ്രമിക്കുന്നതെന്നാണ് വ്യക്തമാകുന്നത്.