play-sharp-fill
ഇല്ലിക്കൽ തിരുവാർപ്പ് റോഡ് ഇടിഞ്ഞു താണു: ഇല്ലിക്കൽ റോഡരികിലെ കെട്ടിടം മീനച്ചിലാറ്റിലേയ്ക്കു വീണു; അപകടത്തിൽപ്പെട്ട കെട്ടിടത്തിലെ ഇതര സംസ്ഥാന തൊഴിലാളികളായ വാടകക്കാർക്ക് അഭയം നൽകി സി.പി.എം പാർട്ടി ഓഫിസ്

ഇല്ലിക്കൽ തിരുവാർപ്പ് റോഡ് ഇടിഞ്ഞു താണു: ഇല്ലിക്കൽ റോഡരികിലെ കെട്ടിടം മീനച്ചിലാറ്റിലേയ്ക്കു വീണു; അപകടത്തിൽപ്പെട്ട കെട്ടിടത്തിലെ ഇതര സംസ്ഥാന തൊഴിലാളികളായ വാടകക്കാർക്ക് അഭയം നൽകി സി.പി.എം പാർട്ടി ഓഫിസ്

സ്വന്തം ലേഖകൻ

കോട്ടയം: ഇല്ലിക്കൽ തിരുവാർപ്പ് റോഡിൽ മീനച്ചിലാറിന്റെ തീരവും, തീരത്ത് നിന്ന കെട്ടിടവും ആറ്റിലേയ്ക്കു ഇടിഞ്ഞു വീണു. ഇതര സംസ്ഥാന തൊഴിലാളികൾ വാടകയ്ക്കു താമസിച്ചിരുന്ന കെട്ടിടമാണ് ഇടിഞ്ഞു വീണത്. അപകടത്തിൽ ആർക്കും പരിക്കേറ്റില്ല. കെട്ടിടത്തിൽ വാടകയ്ക്കു താമസിച്ചിരുന്ന തൊഴിലാളികൾക്കു സമീപത്തെ സിപിഎമ്മിന്റെ പാർട്ടി ഓഫിസിൽ അഭയം നൽകി.


ബുധനാഴ്ച രാവിലെയാണ് ഇല്ലിക്കൽ തിരുവാർപ്പ് റോഡിൽ മീനച്ചിലാറിന്റെ തീരം ഇടിഞ്ഞു താണത്. ഈ തീരത്തിന്റെ ഭാഗത്തോടു ചേർന്നു നിന്നിരുന്ന കെട്ടിടം അപകടാവസ്ഥയിലായതിനെ തുടർന്നു ഇവിടെ താമസിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ രാവിലെ തന്നെ മാറ്റി പാർപ്പിച്ചിരുന്നു. എന്നാൽ, വൈകിട്ട് എട്ടരയോടെ കെട്ടിടം ഇടിഞ്ഞു മീനച്ചിലാറ്റിലേയ്ക്കു വീഴുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ തന്നെ ഈ കെട്ടിടത്തിൽ താമസിച്ചിരുന്ന തൊഴിലാളികളെ സമീപത്തെ സി.പി.എമ്മിന്റെ പാർട്ടി ഓഫിസിലും മറ്റു കെട്ടിടങ്ങളിലുമായി പാർപ്പിക്കുകയായിരുന്നു. എന്നാൽ, ഇതര സംസ്ഥാന തൊഴിലാളികളെ ഉടൻ തന്നെ മാറ്റിയതിനാൽ ആർക്കും അപകടം ഉണ്ടായില്ല.

തിരുവാർപ്പ് ഇല്ലിക്കൽ റോഡിന്റെ മധ്യഭാഗത്ത് റോഡ് വിണ്ടു കീറിയിട്ടുമുണ്ട്. തിരുവാർപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ സഹോദരൻ കൊടുവത്ര കുഞ്ഞുമുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് ഇടിഞ്ഞു വീണത്. നിർമ്മാണത്തിലിരുന്ന റോഡിന്റെ മധ്യഭാഗം പൂർണ്ണമായും വിണ്ടു കീറിയത്.