
ജോളി തന്റെ ജീവന് ഭീഷണിയെന്ന് രണ്ടാം ഭര്‍ത്താവ് ഷാജു; വെളിപ്പെടുത്തല്‍ വിവാഹമോചന ഹര്‍ജിയില്‍; ഇങ്ങനെ ഒരു സ്ത്രീയുടെ ഒപ്പം ജീവിക്കാനാവില്ല, ജോളിയുടെ മനോനില മാറ്റമില്ലാതെ തുടര്‍ന്നാല്‍ ജീവന് ഭീഷണിയാകും; ജോളിയെ കൈവിട്ട് രണ്ടാം ഭര്‍ത്താവ് ഷാജു
സ്വന്തം ലേഖകന്‍
എറണാകുളം: കൂടത്തായി കൊലപാതക കേസിലെ ഒന്നാം പ്രതി ജോളി തന്റെ ജീവന് ഭീഷണിയാണെന്ന് രണ്ടാം ഭര്‍ത്താവ് ഷാജു. വിവാഹ മോചന ഹര്‍ജിയിലാണ് ഷാജു ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട് കുടുംബകോടതിയിലാണ് ഷാജു വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തത്. കൂടത്തായി കേസിലെ സാക്ഷികൂടിയാണ് ഇയാള്‍.
കുടുംബത്തില്‍ നടന്ന മരണങ്ങളെല്ലാം മറ്റെല്ലാവരെയും പോലെ സ്വാഭാവിക മരണമെന്നാണ് വിശ്വസിച്ചത്. എന്നാല്‍ പിന്നീട് പൊലീസ് അന്വേഷണത്തിലാണ് ജോളിയാണ് കൊലപാതക പരമ്പരയ്ക്ക് പിന്നിലെന്ന് മനസ്സിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇങ്ങനെ ഒരാളുടെ കൂടെ താമസിക്കാന്‍ കഴിയില്ലെന്നും ഇനിയും ജോളിയുടെ മനോനില മാറ്റമില്ലാതെ തുടരുകയാണെങ്കില്‍ അത് തന്റെ ജീവന് തന്നെ ഭീഷണിയാകുമെന്നും കാണിച്ചാണ് ഹര്‍ജി കൊടുത്തതെന്ന് ഷാജുവിന്റെ അഭിഭാഷകന്‍ ജി. മനോഹര്‍ലാല്‍ പറഞ്ഞു. ജോളി കോഴിക്കോട് ജില്ലാ ജയിലിലാണുള്ളത്. സൂപ്രണ്ട് വഴി സമന്‍സ് നടന്നശേഷം ജോളി കോടതിയില്‍ ഹാജരാകണമെന്നും അദ്ദേഹം പറഞ്ഞു.