video
play-sharp-fill

കൊമ്പൻ ചാന്നാനിക്കാട് അയ്യപ്പൻകുട്ടി ചരിഞ്ഞു; ചരിഞ്ഞത് പ്രായിക്കരപാപ്പാൻ സിനിമയിൽ അഭിനയിച്ച് താരമായ കൊമ്പൻ

കൊമ്പൻ ചാന്നാനിക്കാട് അയ്യപ്പൻകുട്ടി ചരിഞ്ഞു; ചരിഞ്ഞത് പ്രായിക്കരപാപ്പാൻ സിനിമയിൽ അഭിനയിച്ച് താരമായ കൊമ്പൻ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ചാന്നാനിക്കാട് ഗ്രൂപ്പിന്റെ കൊമ്പൻ അയ്യപ്പൻകുട്ടി ചരിഞ്ഞു. പ്രായിക്കര പാപ്പാൻ സിനിമയിൽ അഭിനയിച്ച് താരമായ കൊമ്പനാണ് ചരിഞ്ഞത്. 65 വയസ് പ്രായമുണ്ടായിരുന്ന കൊമ്പൻ വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നു അവശനായിരുന്നു. കൊവിഡിനു മുൻപുള്ള സീസണിൽ വരെ സജീവമായിരുന്ന കൊമ്പനാണ് കഴിഞ്ഞ ദിവസം അവശതകളെ തുടർന്നു വീണു പോകുകയും, ഇന്നു പുലർച്ചെ ചരിയുകയും ചെയ്തത്.

കോന്നി ആനക്കൂട്ടിൽ നിന്നാണ് ചാന്നാനിക്കാട് കുറുപ്പിന്റെ ആനത്തറവാട്ടിൽ അയ്യപ്പൻകുട്ടി എന്ന നാടൻ ആന എത്തിയത്. 9.45 സെന്റീമീറ്ററാണ് ശാന്ത സ്വഭാവിയായ അയ്യപ്പൻകുട്ടിയുടെ ഉയരം. തൃശൂർ പൂരം അടക്കമുള്ള ചടങ്ങുകളിൽ പങ്കെടുത്ത അയ്യപ്പൻകുട്ടി നിരവധി തവണ സമ്മാനങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം പാക്കിൽ ധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിനാണ് എഴുന്നെള്ളിച്ചത്. തുടർന്നു, കഴിഞ്ഞ ആഴ്ച ആന ക്ഷീണിതനായി വീണു പോകുകയായിരുന്നു. തുടർന്നാണ് ചരിഞ്ഞത്. ശരീരം പോസ്റ്റ്‌മോർട്ടത്തിന് ശേഷം സംസ്‌കരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group