Spread the love

 

കൊല്ലം: വിദേശത്തേക്ക് വിസ തരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കൊല്ലം സ്വദേശിനികളായ യുവതികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തയാൾ പിടിയിലായി. കർണാടക സ്വദേശിയായ ഷാജഹാനെയാണ് (38) കൊല്ലം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

video
play-sharp-fill

 

യുവതികള്‍ക്ക് ഇംഗ്ലണ്ടില്‍ ഡേ കെയർ സ്ഥാപനത്തില്‍ ജോലിക്ക് വിസ തരപ്പെടുത്തി നല്‍കാമെന്ന് വിശ്വസിപ്പിച്ച്‌ 2022 നവംബർ മുതല്‍ 2023 ജനുവരി വരെയുള്ള കാലയളവില്‍ പല തവണകളായി 2,15,000 രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. പണം നല്‍കിയ ശേഷവും വിസ ലഭിക്കാതായതോടെ പാസ്പോർട്ടും നല്‍കിയ പണവും തിരികെ ആവശ്യപ്പെട്ടു. ഇത് നല്‍കാൻ പ്രതി തയാറായില്ല.

 

തുടർന്ന് കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തില്‍, സമാനമായ തട്ടിപ്പ് നടത്തിയതിന് ഇയാളെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്ത് കോതമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തിരുന്നു. കൊല്ലം വെസ്റ്റ് പൊലീസ് ഇൻസ്പെക്ടർ ഷാഫിയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ സബ് ജയിലില്‍ റിമാൻഡില്‍ കഴിഞ്ഞ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group