play-sharp-fill
ചലച്ചിത്ര താരങ്ങളെ ആരെയും ഇത്തവണ പ്രചാരണത്തിന് വിളിക്കില്ല: സ്വയം ഇഷ്ടത്തില്‍ വന്നാൽ സ്വാഗതം ചെയ്യുമെന്ന് മുകേഷ്

ചലച്ചിത്ര താരങ്ങളെ ആരെയും ഇത്തവണ പ്രചാരണത്തിന് വിളിക്കില്ല: സ്വയം ഇഷ്ടത്തില്‍ വന്നാൽ സ്വാഗതം ചെയ്യുമെന്ന് മുകേഷ്

 

സ്വന്തം ലേഖകൻ
കൊല്ലം: ഇക്കുറി കൊല്ലം ലോക്‌സഭ മണ്ഡലം തിരിച്ചു പിടിക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മുകേഷ്. നൂറു ശതമാനവും വിജയപ്രതീക്ഷയോടെ ആണ് മത്സരത്തിന് ഇറങ്ങുന്നത്. പുനലൂരില്‍ തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചുവെന്നും മുകേഷ് പറഞ്ഞു.

വളരെ ആവേശകരമായ സ്വീകരണം ആണ് ലഭിക്കുന്നത്. രാഷ്ട്രീയ ചൂട് കൂടിയപ്പോള്‍ അന്തരീക്ഷത്തിലെ ചൂട് പോലും മനസിലാകുന്നില്ല.

തന്നില്‍ കുറ്റങ്ങള്‍ ഒന്നും കണ്ടെത്താന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞില്ല. അതുകൊണ്ട് എംഎല്‍എയെ കാണാന്‍ ഇല്ല എന്ന പഴയ കാര്യം പറയുമ്പോള്‍ നാട്ടുകാര്‍ ചിരിക്കുകയാണ്. ചലച്ചിത്ര താരങ്ങളെ ആരെയും ഇത്തവണ പ്രചാരണത്തിന് വിളിക്കില്ലെന്നും സ്വയം ഇഷ്ടത്തില്‍ അവര്‍ വരികയാണേല്‍ വരട്ടെയെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group