
കൊല്ലത്ത് 15 വയസ്സുകാരായ ആൺകുട്ടിയും പെൺകുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയിൽ; മരണം കൊല്ലത്തേക്കു പോയ മെമു തട്ടി
സ്വന്തം ലേഖിക
കൊല്ലം: കുണ്ടറയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ട്രെയിൻ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി.
കൊല്ലം ചെങ്കോട്ട റെയില്‍പാതയിലാണ് സംഭവം. മാമ്പുഴ കോളശ്ശേരി സ്വദേശി കാര്‍ത്തിക് (15), പുത്തൻകുളങ്ങര സ്വദേശി മാളവിക (15) എന്നിവരാണ് മരിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശനിയാഴ്ച രാത്രി 8.50ന് കേരളപുരം മാമൂടിനു സമീപത്തു വച്ച് പുനലൂരില്‍ നിന്ന് കൊല്ലത്തേക്കു പോയ മെമു തട്ടിയായിരുന്നു മരണം.
അപകടം നടന്നയുടൻ ട്രെയിൻ നിര്‍ത്തി ലോക്കോ പൈലറ്റ് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കുകയായിരുന്നു. ഒരു മണിക്കൂറോളം ട്രെയിൻ ഇവിടെ പിടിച്ചിട്ടു.
മൃതദേഹങ്ങള്‍ കൊല്ലം ജില്ല ആശുപത്രി മോര്‍ച്ചറിയില്‍. കുണ്ടറ പൊലീസ് മേല്‍നടപടി സ്വീകരിച്ചു.
Third Eye News Live
0