ജഡ്ജിമാർ ശുംഭന്മാർ; ശബരിമലയിൽ എത്തുന്ന സ്ത്രീകളെ വെറുതെ വിടരുത്
സ്വന്തം ലേഖകൻ
കൊല്ലം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയിൽ സ്ത്രീകളെയും ജഡ്ജിമാരെയും അധിക്ഷേപിച്ച് നടൻ കൊല്ലം തുളസി രംഗത്തത്തെത്തി. ശബരിമലയിൽ എല്ലാ പ്രായത്തിലുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധി പുറപ്പെടുവിച്ച ജഡ്ജിമാർ ശുംഭന്മാരാണെന്ന് കൊല്ലം തുളസി പറഞ്ഞു. ശബരിമലയിൽ എത്തുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണമെന്നും അതിൽ ഒരു ഭാഗം ഡൽഹിയിലേക്കും മറ്റൊന്ന് കേരള മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും ഇട്ടുകൊടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊല്ലം ചവറയിൽ ബി.ജെ.പി സംഘടിപ്പിച്ച വിശ്വാസ സംരക്ഷണറാലിയിൽ സംസാരിക്കുകയായിരുന്നു തുളസി.
Third Eye News Live
0