video
play-sharp-fill

ബ്രൂവറി; എക്‌സൈസ് വകുപ്പിന്റെ പേരിലിറങ്ങിയ വാർത്താക്കുറിപ്പിനെ കുറിച്ച് ആഭ്യന്തര വകുപ്പ് അന്വേഷിക്കുന്നു

ബ്രൂവറി; എക്‌സൈസ് വകുപ്പിന്റെ പേരിലിറങ്ങിയ വാർത്താക്കുറിപ്പിനെ കുറിച്ച് ആഭ്യന്തര വകുപ്പ് അന്വേഷിക്കുന്നു

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ബ്രൂവറി വിവാദത്തിൽ എക്സൈസ് വകുപ്പിന്റെ പേരിലിറങ്ങിയ വാർത്താക്കുറിപ്പിനെ കുറിച്ച് ആഭ്യന്തര വകുപ്പിന്റെ അന്വേഷണം. വാർത്താക്കുറിപ്പ് വ്യാജമാണോ എന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അഡീഷണൽ ചീഫ് സെക്രട്ടറി ആശാ തോമസ് ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നൽകി. വകുപ്പ് തല അന്വേഷണത്തിന് ഡെപ്യൂട്ടി സെക്രട്ടറിയെ ചുമതലപ്പെടുത്തി. പ്രതിപക്ഷ നേതാവിന് മറുപടിയായിട്ടായിരുന്നു വാർത്താക്കുറിപ്പ് നൽകിയത്.

ബ്രൂവറിയ്ക്ക് അനുമതി കൊടുത്തത് ഏകെ ആണന്റണിയായിരുന്നു. ഇത് പുറത്തുവന്നതോടെ പ്രതിപക്ഷ നേതാവിന്റെ വാദം പൊളിഞ്ഞു എന്ന് വ്യക്തമാക്കുന്ന കുറിപ്പാണ് എക്സൈസ് വകുപ്പിന്റെ പേരിൽ പുറത്തുവന്നത്. എന്നാൽ ഈ വാർത്താ കുറിപ്പ് ചട്ടലംഘനം ആണെന്ന് വ്യക്തമാക്കി ചെന്നിത്തല സ്പീക്കർക്ക് പരാതി നൽകി. രാഷ്ട്രീയക്കാരെപോലെ ഉദ്യോഗസ്ഥർ മറുപടി നൽകുന്നത് പതിവില്ലെന്നായിരുന്നു പരാതിയിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നത്. ഇത്തരം ഉദ്യോഗസ്ഥരെ തെരുവിൽ നേരിടുമെന്നാണ് കെ മുരളീധരൻ ഇതിനെതിരെ ആഞ്ഞടിച്ചത്. പ്രതിപക്ഷം ഒന്നടങ്കം രംഗത്തെത്തിയതോടെ വാർത്താ കുറിപ്പ് വലിയ വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് കുറിപ്പിൽ അന്വേഷണം വേണമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group