video
play-sharp-fill

കൊല്ലത്ത് പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ; പ്ലസ് വൺ വിദ്യാർഥിനിയായ പെൺകുട്ടിയുമായി പ്രതി പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നു; ശാരീരിക ബുദ്ധിമുട്ടുകൾ പ്രകടിപ്പിച്ചതോടെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്

Spread the love

കൊല്ലം അഞ്ചലിൽ പതിനാറുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. കുളത്തൂപ്പുഴ സ്വദേശി സജീവ് ആണ് അറസ്റ്റിലായത്.

പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷം അഞ്ചൽ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

പ്ലസ് വൺ വിദ്യാർത്ഥിയായ പെൺകുട്ടിയുമായി സജീവ് പതിയെ അടുപ്പം സ്ഥാപിച്ചു. പ്രണയം നടിച്ച് പതിനാറു വയസുകാരിയെ പീഡനത്തിന് ഇരയാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശാരീരിക ബുദ്ധിമുട്ടുകൾ പ്രകടിപ്പിച്ച പെണ്‍കുട്ടിയെ വീട്ടുകാര്‍ ആശുപത്രില്‍ എത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് മനസിലായത്.

ഇതോടെ ആശുപത്രി അധികൃതര്‍ വിവരം അഞ്ചൽ പൊലീസില്‍ അറിയിച്ചു.

പൊലീസ് പെണ്‍കുട്ടിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി കേസെടുത്തു. തുടർന്നാണ് കോന്നിയിൽ നിന്ന് സജീവിനെ പിടികൂടിയത്.

കുളത്തൂപ്പുഴ ഡാലി സ്വദേശിയാണ് സജീവ്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം പുനലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു.

.