video
play-sharp-fill

രണ്ടു പെണ്‍മക്കളെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങി മരിച്ചു

രണ്ടു പെണ്‍മക്കളെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങി മരിച്ചു

Spread the love

സ്വന്തം ലേഖകൻ

കൊല്ലം : രണ്ടു പെണ്‍മക്കളെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. കൊല്ലം കുഴിത്തുറയിലെ കഴുവന്തിട്ട കോളനിയിലെ ജപഷൈന്റെ ഭാര്യ വിജി(27)യാണ് രണ്ടുവയസ്സുള്ള മകൾ പ്രേയയെയും ആറുമാസം പ്രായമുള്ള ഇളയമകളെയും വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്

ചൊവ്വാഴ്ച്ച വൈകുന്നേരമാണ് സംഭവം. ഭർത്തൃമാതാവ് പുറത്തുപോയ ശേഷം വീട്ടില് തിരിച്ചെത്തിയപ്പോഴാണ് വിജിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് കുട്ടികളെ തിരക്കിയപ്പോഴാണ് വീടിനു പിൻവശത്ത് ബക്കറ്റിലെ വെള്ളത്തിൽ കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടര്‍ന്ന് മാര്‍ത്താണ്ഡം സ്റ്റേഷനിലെ പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം നടത്തി.

ഡിവൈ.എസ്.പി. ഗണേശന്‍റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ് നടത്തിയത്. മൃതദേഹങ്ങൾ പോസ്റ്റുേമാർട്ടത്തിനായി കുഴിത്തുറ സർക്കാർ ആശുപത്രിയിൽ എത്തിച്ചു.