
കൊല്ലം-എറണാകുളം രാത്രി മെമു ശനിയാഴ്ച മുതല്‍ കോട്ടയം വഴി; പുനലൂര്‍-കൊല്ലം മെമുവിന്റെ സമയത്തിലും മാറ്റം; പുതിയ സമയക്രമം ഇങ്ങനെ…..!
സ്വന്തം ലേഖിക
കോട്ടയം: കൊല്ലത്തു നിന്നും രാത്രി ആലപ്പുഴ വഴി സര്‍വീസ് നടത്തിയിരുന്ന കൊല്ലം- എറണാകുളം മെമു എക്സ്പ്രസ് ശനിയാഴ്ച മുതല്‍ കോട്ടയം വഴി സര്‍വീസ് നടത്തും.
രാത്രി 9.05 ന് കൊല്ലത്തു നിന്നും പുറപ്പെടുന്ന ട്രെയിൻ പുലര്‍ച്ചെ 12.30 ന് എറണാകുളത്തെത്തും. പുനലൂര്‍-കൊല്ലം മെമുവിന്റെ സമയക്രമത്തിലും ഒൻപതാം തീയതി മുതല്‍ മാറ്റമുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുലര്‍ച്ചെ 12.45 നുള്ള മംഗലൂരു അന്ത്യോദയ എക്സ്പ്രസ്, 2.15 നുള്ള എറണാകുളം-പൂനെ, എറണാകുളം -നിസാമുദ്ദീൻ വീക്ക്ലി എക്സ്പ്രസുകള്‍ എന്നീ ട്രെയിനുകളില്‍ പോകേണ്ടവര്‍ക്ക് മെമു ഉപകാരപ്രദമാണ്. തിരുവനന്തപുരത്തു നിന്നും പുറപ്പെട്ട് രാത്രി കോട്ടയത്ത് എത്തുന്ന തിരുവനന്തപുരം-മംഗലാപുരം മലബാര്‍ എക്സ്പ്രസ്, കന്യാകുമാരി-ദിബ്രുഗഡ് വിവേക് എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകലില്‍ എത്തുന്ന കോട്ടയം-എറണാകുളം റൂട്ടിലെ യാത്രക്കാര്‍ക്കും മെമു സര്‍വീസ് ഗുണകരമാണ്.
കോട്ടയം മെമുവിന്റെ സമയക്രമം:
കൊല്ലം- 09.05, പെരിനാട് – 9.17, മണ്‍റോതുരുത്ത് – 9.24, ശാസ്താംകോട്ട – 9.31, കരുനാഗപ്പള്ളി – 9.41, ഓച്ചിറ – 9.50, കായംകുളം – 9.58, മാവേലിക്കര – 10.08, ചെറിയനാട് – 10.15, ചെങ്ങന്നൂര്‍ – 10.22, തിരുവല്ല – 10.31, ചങ്ങനാശേരി – 10.40, കോട്ടയം – 11.00, ഏറ്റുമാനൂര്‍ – 11.11, കുറുപ്പന്തറ – 11.19, വൈക്കം റോഡ് – 11.27, പിറവം റോഡ് 11.34, മുളന്തുരുത്തി – 11.46, തൃപ്പുണിത്തുറ – 11.57, എറണാകുളം – 12.30.
പുനലൂര്‍-കൊല്ലം മെമു – രാത്രി 7.25ന് പുറപ്പെടും.
മറ്റു സ്റ്റേഷനുകളിലെ സമയക്രമം ഇങ്ങനെ : ആവണീശ്വരം – 7.34, കുറി – 7.40, കൊട്ടാരക്കര – 7.48, എഴുകോണ്‍ – 7.56, കുണ്ടറ ഈസ്റ്റ് – 8.02, കുണ്ടറ – 8.07, കൊല്ലം – 8.40.