video
play-sharp-fill

കൊല്ലം ജില്ലാ ആശുപത്രിയിലെ അറ്റൻഡർ ഡ്രസിംങ്ങ് റൂമിൽ ബോധമില്ലാതെ കിടക്കുന്നു; മദ്യപിച്ചിട്ടുണ്ടോ എന്ന് സംശയം; പൊലീസ് വന്ന് ഊതിപ്പിക്കണമെന്ന് ആശുപത്രി സൂപ്രണ്ടിന്റെ കല്പന

കൊല്ലം ജില്ലാ ആശുപത്രിയിലെ അറ്റൻഡർ ഡ്രസിംങ്ങ് റൂമിൽ ബോധമില്ലാതെ കിടക്കുന്നു; മദ്യപിച്ചിട്ടുണ്ടോ എന്ന് സംശയം; പൊലീസ് വന്ന് ഊതിപ്പിക്കണമെന്ന് ആശുപത്രി സൂപ്രണ്ടിന്റെ കല്പന

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: ആശുപത്രിയിലെ അറ്റൻഡർ മെഡിക്കൽ അനക്സ് വാർഡിലെ ഒന്നാം നിലയിലെ ഡ്രസിംങ് റൂമിൽ ബോധമില്ലാതെ കിടക്കുകയാണെന്നും മദ്യപിച്ചിട്ടുണ്ടോയെന്ന് സംശയമുണ്ടെന്നും പരാതിയുമായി ആശുപത്രി അധികൃതർ.

കേസുകളിൽപ്പെടുന്ന പ്രതികൾ മദ്യപിച്ചിട്ടുണ്ടോയെന്ന് തെളിയിക്കാൻ ആശുപത്രിയെ ആശ്രയിക്കുന്ന പൊലീസ് ഉദ്യോ​ഗസ്ഥർ പൂച്ചയയ്ക്ക് പൊന്നുരുക്കുന്നിടത്ത് എന്ത് കാര്യം എന്ന ചോ​ദ്യം കേട്ടപോലെയാണ് ഇപ്പോൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊല്ലം ജില്ലാ ആശുപത്രിയിലാണ് സംഭവം. ജീവനക്കാരനായ ​ഗണേശൻ ഡ്രസിംങ് റൂമിൽ ബോധമില്ലാതെ കിടക്കുന്നുവെന്നും, കൂർക്കം വലിച്ച് ഉറങ്ങുന്ന അദ്ദേഹത്തെ പലപ്രാവശ്യം തട്ടി വിളിച്ചിട്ടും ഉണരുന്നില്ലന്നും മദ്യപിച്ചിട്ടുണ്ടോയെന്ന് സംശയിക്കുന്നതായും സുപ്രണ്ട് നല്കിയ കത്തിൽ പറയുന്നു.

പരിശോധന നടത്തുന്നതിന് നടപടി നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ആശുപത്രി അധികൃതർ പൊലീസ് സ്റ്റേഷനിൽ കത്ത് നല്കുകയായിരുന്നു.

ഒരാൾ മദ്യപിച്ചിട്ടുണ്ടോ ഇല്ലയോ എന്നറിയാൻ ആളുടെ രക്തപരിശോധന നടത്തുകയാണ് ആദ്യം ചെയ്യുന്നത്. അതിന് പൊലീസ് ഉദ്യോ​ഗസ്ഥർ പോലും ആശുപത്രിയെ ആണ് ആശ്രയിക്കുന്നത് .