കൊല്ലം കരുനാഗപ്പള്ളിയില്‍ രണ്ടുവയസുകാരനെ മടിയിലിരുത്തി സാഹസിക ബസ് യാത്ര; ഡ്രൈവറുടെ ലൈസന്‍സ് ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്
സ്വന്തം ലേഖിക
കൊല്ലം: കരുനാഗപ്പള്ളിയില്‍ രണ്ട് വയസുള്ള കുഞ്ഞിനെ മടിയിലിരുത്തി സ്വകാര്യ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു.
മൈനാകപ്പള്ളി സ്വദേശി അന്‍സലിനെതിരെയാണ് നടപടി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മിഡിയയില്‍ വൈറലായതിനു പിന്നാലെ അന്‍സലിന്റെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസമാണ് ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലായത്. വിഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ കരുനാഗപ്പള്ളി ആര്‍ടിഒ ആണ് പന്തളം റൂട്ടിലോടുന്ന ലീന ബസിന്റെ ഡ്രൈവറായ അന്‍സലിനെ വിളിച്ചുവരുത്തിയത്.
വര്‍ക് ഷോപ്പില്‍ നിന്ന് വീട്ടിലേക്ക് പോകുന്ന സമയത്താണ് അന്‍സല്‍ ഒപ്പമുണ്ടായിരുന്ന സഹോദരിയുടെ മകന്‍ രണ്ടുവയസുകാരനായ കുഞ്ഞിനെ മടിയിലിരുത്തി ബസോടിച്ചത്. ട്രെനിങ് അടക്കം പൂര്‍ത്തിയായ ശേഷമേ ഇനി അന്‍സലിന് ലൈസന്‍സ് തിരിച്ചുകിട്ടുകയുള്ളൂ.
Third Eye News Live
0