video
play-sharp-fill
കൊല്ലാട് – പാറയ്ക്കൽക്കടവ് റോഡിൽ ബൈക്ക് കത്തിച്ചതിനു പിന്നിൽ കൊല്ലാട് സ്വദേശികളായ യുവാക്കളുടെ സംഘം: കത്തിച്ചത് കഞ്ചാവ് – മദ്യ ലഹരിയിൽ: സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിവ്; വീഡിയോ ഇവിടെ കാണാം

കൊല്ലാട് – പാറയ്ക്കൽക്കടവ് റോഡിൽ ബൈക്ക് കത്തിച്ചതിനു പിന്നിൽ കൊല്ലാട് സ്വദേശികളായ യുവാക്കളുടെ സംഘം: കത്തിച്ചത് കഞ്ചാവ് – മദ്യ ലഹരിയിൽ: സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിവ്; വീഡിയോ ഇവിടെ കാണാം

ക്രൈം ഡെസ്‌ക്

കൊല്ലാട്: കൊല്ലാട് പാറയ്ക്കൽക്കടവ് റോഡരികിൽ യുവാവിന്റെ പൾസർ ബൈക്ക് കത്തിച്ച സംഭവത്തിലെ സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിനു ലഭിച്ചു. ബൈക്ക് ഉരുട്ടിക്കൊണ്ടു പോകുന്ന യുവാക്കളുടെ സംഘം, റോഡരികിൽ തന്നെ ഇട്ട് ഇത് കത്തിച്ചു കളയുകയായിരുന്നുവെന്നു സി.സി.ടി.വി ക്യാമറയിൽ വ്യക്തമായിട്ടുണ്ട്. ബൈക്ക് കത്തിച്ച സംഘത്തിൽ നാലു പ്രതികളുണ്ടെന്നും വ്യക്തമായിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാത്രിയിൽ പാർക്ക് ചെയ്ത സ്്ഥലത്തു നിന്നു യുവാക്കളുടെ സംഘം ബൈക്ക് ഇരുട്ടി റോഡരികിലേയ്ക്കു കൊണ്ടു പോകുന്ന സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ബൈക്ക് പാർക്ക് ചെയ്ത സ്ഥലത്തു നിന്നുള്ള സിസിടിവി ക്യാമറാ ദൃശ്യങ്ങളാണ് പൊലീസ് ഇപ്പോൾ ശേഖരിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊല്ലാട് പാറയ്ക്കൽക്കടവ് സ്വദേശികളായ നാലംഗ സംഘമാണ് ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ചതും പിന്നീട് കത്തിച്ചതുമെന്നാണ് അന്വേഷണത്തിൽ നിന്നും വ്യക്തമാകുന്നത്. കൊല്ലാട് ഭാഗത്തു നിന്നും ബൈക്കിൽ എത്തിക്കുന്ന സംഘം, മലമേൽക്കാവ് ക്ഷേത്രത്തിന്റെ ആർച്ചിന്റെ ചുവട്ടിലിരിക്കുന്ന ബൈക്ക് കണ്ടതിനു ശേഷം മോഷണം നടത്താൻ ശ്രമിക്കുകയായിരുന്നു.

ബൈക്ക് റോഡിൽ നിന്നും ഉരുട്ടി മറ്റൊരു സ്ഥലത്തേയ്ക്കു മാറ്റുന്നത് ക്യാമറാ ദൃശ്യങ്ങളിലുണ്ട്. ഒരു യുവാവ് സ്‌കൂട്ടറിലും, മറ്റു രണ്ടു യുവാക്കൾ ബൈക്കിലുമായി ഇവരുടെ ഒപ്പം എത്തുന്നതും ക്യാമറയിൽ വ്യക്തമായി കാണാം. ബൈക്ക് മോഷ്ടിക്കാൻ സാധിക്കാതെ വന്നതിന്റെ വൈരാഗ്യത്തിലാണ് പ്രതികൾ ബൈക്ക് കത്തിച്ചതെന്നാണ് സംശയിക്കുന്നത്.

സംഭവത്തിൽ ഉൾപ്പെട്ട യുവാക്കൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ ഈസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്.

വീഡിയോ ഇവിടെ കാണാം