video

00:00

കൊല്ലാട് മലമേൽക്കാവിനു സമീപം റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് കത്തിച്ചു: ക്ലച്ച് കേബിൾ പൊട്ടിയതിനെ തുടർന്നു നിർത്തിയിട്ടിരുന്ന ബൈക്ക് കത്തിച്ചത് റോഡരികിലേയ്ക്കു തള്ളി നീക്കിയ ശേഷം; സംഭവത്തിൽ ദുരൂഹത

കൊല്ലാട് മലമേൽക്കാവിനു സമീപം റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് കത്തിച്ചു: ക്ലച്ച് കേബിൾ പൊട്ടിയതിനെ തുടർന്നു നിർത്തിയിട്ടിരുന്ന ബൈക്ക് കത്തിച്ചത് റോഡരികിലേയ്ക്കു തള്ളി നീക്കിയ ശേഷം; സംഭവത്തിൽ ദുരൂഹത

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കൊല്ലാട് മലമേൽക്കാവിനു സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന പൾസർ ബൈക്ക് തീ വെച്ചു നശിപ്പിച്ചു. കൊല്ലാട് പ്രജീഷ് ഭവനിൽ പ്രജീഷിന്റെ പൾസർ 150 ബൈക്കാണ് കത്തിയ നിലയിൽ റോഡരികിൽ നിന്നും കണ്ടെത്തിയത്. സംഭവത്തിലെ ദുരൂഹത തുടരുന്നു. കൊല്ലാട് – പാറയ്ക്കൽ കടവ് റോഡിൽ മലമേൽക്കാവ് ക്ഷേത്രത്തിന്റെ ആർച്ചിന്റെ ചുവട്ടിലായാണ് ബൈക്ക് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

ക്ലച്ച് തകരാറിലായതിനെ തുടർന്നു ഞായറാഴ്ച രാവിലെ പത്തരയോടെയാണ് പ്രജീഷ് ബൈക്ക് മലമേൽക്കാവ് ക്ഷേത്രത്തിന്റെ ആർച്ചിനു ചുവട്ടിൽ വച്ചത്. എന്നാൽ, തിങ്കളാഴ്ച പുലർച്ചെ ഇതുവഴി എത്തിയ നാട്ടുകാരാണ് റോഡിൽ കത്തിക്കരിഞ്ഞ നിലയിൽ ബൈക്ക് കണ്ടത്. ഉടൻ തന്നെ ഇവർ വിവരം ഈസ്റ്റ് പൊലീസിൽ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നു പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. ഇതിനിടെയാണ് ബൈക്ക് നോക്കി പ്രജീഷ് ക്ഷേത്രത്തിന്റെ ആർച്ചിനു ചുവട്ടിൽ എത്തിയത്. തുടർന്നാണ് കത്തിക്കരിഞ്ഞ നിലയിൽ ബൈക്ക് കണ്ടെത്തിയത്. ഇതിനു ശേഷം ഇയാൾ പൊലീസിൽ പരാതി നൽകി. വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്. സംഭവത്തിൽ ഈസ്റ്റ് പൊലീസ് കേസെടുത്തു.

എന്നാൽ, തനിക്ക് വ്യക്തിപരമായി ശത്രുക്കൾ ഒന്നും ഇല്ലെന്നു പ്രജീഷ് വിശദമാക്കി. രണ്ടു മാസം മുൻപ് മാത്രമാണ് താൻ മലമേൽക്കാവിനു സമീപം താമസത്തിനായി എത്തിയത്. മദ്യപസംഘമോ സാമൂഹ്യ വിരുദ്ധരോ നടത്തിയ അക്രമമാകും ഇത് എന്നു പ്രതീക്ഷിക്കുന്നതായും പ്രതീഷ് പൊലീസിനു മൊഴി നൽകി.