play-sharp-fill
കൊൽക്കത്തയിൽ യുവ ഡോക്ടറെ കൊലപ്പെടുത്തിയ സംഭവം: പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്ക് നേരെ വാഹനം ഇടിച്ചു കയറ്റി; സിവിക് വളണ്ടിയർ അറസ്റ്റിൽ

കൊൽക്കത്തയിൽ യുവ ഡോക്ടറെ കൊലപ്പെടുത്തിയ സംഭവം: പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്ക് നേരെ വാഹനം ഇടിച്ചു കയറ്റി; സിവിക് വളണ്ടിയർ അറസ്റ്റിൽ

 

കൊല്‍ക്കത്ത: ആര്‍ ജി കര്‍ ആശുപത്രിയില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വാഹനം കയറ്റി സിവിക് വളണ്ടിയര്‍.

 

പ്രതിഷേധിക്കുന്ന ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് കൊല്‍ക്കത്ത പോലീസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സിവിക് വളണ്ടിയറായ ഗംഗാസാഗര്‍ വാഹനം കയറ്റിയത്. സംഭവത്തില്‍ ഗംഗാസാഗറിനെ പോലീസ് അറസ്റ്റ് ചെയ്തു.

 

തങ്ങളിലൊരാളെ ഇടിച്ചുവെന്ന് ആരോപിച്ച് ഗംഗാസാഗറിനെ വളഞ്ഞ പ്രതിഷേധക്കാരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട ട്രാഫിക് ഉദ്യോഗസ്ഥന്‍ തരകേശ്വര്‍ പുരിക്കെതിരെയുള്ള പരാതിയും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊല്‍ക്കത്തയിലെ ബിടി റോഡില്‍ പ്രതിഷേധിച്ചുകൊണ്ടിരുന്ന രബീന്ദ്ര ഭാരതി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് മദ്യപിച്ചു കൊണ്ട് ഗംഗാസാഗര്‍ വാഹനം ഇടിച്ചു കയറ്റിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group