കതിര് കത്താതെ കാത്തു : അഗ്നിശമന സേന
സ്വന്തം ലേഖകൻ
കോട്ടയം : മണിപ്പുഴ ഈരയിൽകടവ് ബൈപ്പാസ് റോഡിന്റെ അരികിലുള്ള പൂഴിക്കുന്ന് പാടശേഖരത്തിലെ പുറംബണ്ടിന് തീ പിടിച്ചത് അഗ്നിശമന സേനാംഗങ്ങളുടെ നേതൃത്വത്തിൽ കെടുത്തി.
27 വർഷമായി തരിശ് കിടന്നിരുന്ന 127 ഏക്കറുള്ള പൂഴിക്കുന്ന് പാടശേഖരത്തിൽ മീനച്ചിലാർ മീനന്തറയാർ കൊടുരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായാണ് കൃഷിയിറക്കിയിരിക്കുന്നത്. മൊബിലിറ്റി ഹബ്ബിനായി നിലം നികത്താൻ മുൻ സർക്കാർ അനുമതി നൽകിയിരുന്ന സ്ഥലത്ത് കൃഷി ഭൂമി തരിശിടാൻ പാടില്ല എന്ന സർക്കാർ ഉത്തരവനുസരിച്ചാണ് ജനകീയ കൂട്ടായ്മ രണ്ടാമതും കൃഷിയിറക്കിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു ജനതയുടെ കാർഷിക സംസ്കാരം തിരികെ കൊണ്ടു വരാൻ നടത്തുന്ന പരിശ്രമങ്ങൾക്കു മേലാണ് സാമൂഹ്യവിരുദ്ധർ തീയിടുന്നത്.
സ്റ്റേഷൻ ഓഫിസർ കെ.വി ശിവദാസൻ, ലീഡിംഗ് ഫയർമാൻ ശ്രീകുമാർ, ഫയർമാൻമാരായ എ.കെ സുരേഷ്, ലതീഷ്, റോഷിൻ കർഷകരായ കെ.ഒ അനിയച്ചൻ, ഇ.ജി സുരേഷ് ബാബു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കടുത്ത ചൂടിലും ആളിപ്പടർന്ന തീ കെടുത്തി 127 ഏക്കറിലെ കൃഷി സംരക്ഷിച്ചത്.