play-sharp-fill
കൊടിയേരിയുടെ പുത്ര വാത്സല്യം ക്രിക്കറ്റ് കളത്തിലും: ക്രിക്കറ്റ് അസോസിയേഷനിലേയ്ക്കുള്ള മത്സരത്തിൽ പാർട്ടി ഫ്രാക്ഷനെ വെട്ടി കൊടിയേരിയുടെ മകന്റെ എൻട്രി; ഇഡിയുടെ ചോദ്യം ചെയ്യലിനിടെ പോലും ക്രിക്കറ്റ് അസോസിയേഷൻ പിടിക്കാൻ കൊടിയേരി പുത്രന്റെ ഇടപെടൽ

കൊടിയേരിയുടെ പുത്ര വാത്സല്യം ക്രിക്കറ്റ് കളത്തിലും: ക്രിക്കറ്റ് അസോസിയേഷനിലേയ്ക്കുള്ള മത്സരത്തിൽ പാർട്ടി ഫ്രാക്ഷനെ വെട്ടി കൊടിയേരിയുടെ മകന്റെ എൻട്രി; ഇഡിയുടെ ചോദ്യം ചെയ്യലിനിടെ പോലും ക്രിക്കറ്റ് അസോസിയേഷൻ പിടിക്കാൻ കൊടിയേരി പുത്രന്റെ ഇടപെടൽ

തേർഡ് ഐ ബ്യൂറോ

കൊച്ചി: കൊടിയേരിയുടെ പുത്രവാത്സല്യം ക്രിക്കറ്റ് കളത്തിലും. തൃശൂർ ക്രിക്കറ്റ് അക്കാഡമിയിലേയ്ക്കു നടന്ന തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പിൽ പാർട്ടി ഫ്രാക്ഷൻ നിർദേശിച്ച സ്ഥാനാർത്ഥിയെ കൊടിയേരി ഇടപെട്ട്, മകനു വേണ്ടി വെട്ടി. ഒടുവിൽ പാർട്ടി സെക്രട്ടറിയുടെ സമ്മർദത്തിനു വഴങ്ങി തൃശൂർ ഘടകം മത്സരത്തിൽ നിന്നും അവസാന നിമിഷം പിന്മാറി. മകനുണ്ടാകേണ്ടിയിരുന്ന വൻ പരാജയമാണ് കൊടിയേരിയുടെ ഇടപെടലോടെ ഇല്ലാതെയായത്.


കേരള ക്രിക്കറ്റ് അസോസിയേഷൻ തൃശൂർ ജില്ലാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ബിനീഷ് കോടിയേരിക്ക് സംഭവിക്കുമായിരുന്ന വൻ തിരിച്ചടിയാണ് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇടപെട്ടു ഇല്ലാതാക്കിയത്. കെസിഎ തിരഞ്ഞെടുപ്പിൽ ബിനീഷിനു സംഭവിക്കുമായിരുന്ന പരാജയത്തിന്റെ കയ്പ്പ് നീരാണ് പാർട്ടി സെക്രട്ടറി തരിമ്പു പോലും പരാജയം അവശേഷിപ്പിക്കാതെ ഇല്ലാതാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്ലാ ജില്ലയിലും ബിനീഷ് ഇടപെട്ടാണ് ജില്ലാ തലത്തിലെ കെസിഎ സ്ഥാനാർത്ഥികളെ തീരുമാനിച്ചത്. എന്നാൽ തൃശൂർ ജില്ലയിൽ സിപിഎം ജില്ലാ നേതൃത്വം ബിനീഷിന്റെ സ്ഥാനാർത്ഥികളെ വെട്ടുകയായിരുന്നു.

അടുത്ത ദിവസം നടക്കാൻ പോകുന്ന കെസിഎ ജില്ലാ അസോസിയേഷൻ തിരഞ്ഞെടുപ്പിലാണ് സിപിഎം നേതാക്കളെ സ്തബ്ദരാക്കി നാടകീയ നീക്കങ്ങൾ നടന്നത്. സംഭവം തൃശൂർ സിപിഎമ്മിൽ വൻ പൊട്ടിത്തെറിക്ക് വഴി വെച്ചേക്കും. പാർട്ടി ഫ്രാക്ഷൻ കൂടി തീരുമാനിച്ച സ്ഥാനാർത്ഥികളെയാണ് സംസ്ഥാന സെക്രട്ടറി ഇടപെട്ടു വെട്ടി നിരത്തിയത്. പക്ഷെ ഇതിനിടെ കെസിഎ തിരഞ്ഞെടുപ്പ് നടക്കുമോ എന്നും സംശയമുണ്ട്.

സ്വന്തം മകന്റെ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ വേണ്ടിയാണ് പാർട്ടി സ്ഥാനാർത്ഥിയെ വെട്ടി മാറ്റിയത്. ബിനീഷ് പോലും പ്രതീക്ഷിക്കാതെയാണ് ബിനീഷിന്റെ സ്ഥാനാർത്ഥികളെ വെട്ടി പാർട്ടി നേതൃത്വം ജില്ലയിൽ തീരുമാനിച്ച സ്ഥാനാർത്ഥികളെ നിർത്തിയത്. കോടിയേരി നേരിട്ടിടപെട്ടിട്ടു കൂടി സ്വന്തം സ്ഥാനാർത്ഥികളെ പിൻവലിക്കാൻ ജില്ലാ നേതൃത്വം തയ്യാറായിരുന്നില്ല. പക്ഷെ ബിനീഷിനെ ബംഗളൂരുവിൽ എന്ഫോഴ്സ്മെന്റ് ചോദ്യം ചെയ്തുകൊണ്ടിരിക്കെ മകന്റെ സ്ഥാനാർത്ഥികളെ തന്നെ മത്സരിപ്പിക്കാൻ പാർട്ടി സെക്രട്ടറി കരുക്കൾ നീക്കുകയായിരുന്നു. പാർട്ടി ഫ്രാക്ഷൻ നിർത്തിയ സ്ഥാനാർത്ഥികളെ പിൻവലിക്കാൻ തയ്യാറാകാതിരുന്ന ജില്ലാ നേതൃത്വം ഒടുവിൽ മുകളിൽ നിന്നുള്ള അനുശാസനം അനുസരിച്ച് പിൻതിരിയുക തന്നെ ചെയ്തു.

പാർട്ടിക്ക് ജില്ലയിൽ അനുഭവിക്കേണ്ടി വന്ന പരാജയത്തിന്റെ കയ്പ്പ്നീർ വരും ദിവസങ്ങളിൽ പാർട്ടിയിൽ പൊട്ടിത്തെറിക്ക് കാരണമാകും എന്നാണ് ലഭിക്കുന്ന വിവരം. സ്വന്തം താത്പര്യങ്ങളുടെ പുറത്ത് സ്ഥാനാർത്ഥികളെ നിർത്തി പാർട്ടി സ്ഥാനാർത്ഥികളെന്ന പേരിൽ അവതരിപ്പിക്കുകയും അവരെ ജയിപ്പിച്ചെടുക്കുകയും ചെയ്യുന്ന ബിനീഷിനു ഈ രീതിയിലുള്ള തിരിച്ചടി ആദ്യമായാണ്. ബിനീഷും പാർട്ടിയും നേർക്ക് നേർ വന്നതാണ് തൃശൂരിൽ ബിനീഷിന് പരാജയം രുചിക്കാൻ ഇടവരുത്തിയത്.

തൃശൂരിൽ കൂട്ടിയ പാർട്ടി ഫ്രാക്ഷൻ യോഗമാണ് സിപിഎം നിർത്തിയ സ്ഥാനാർത്ഥികൾ തന്നെ മ്ത്സരിച്ചാൽ മതി എന്ന് തീരുമാനിച്ചത്. ബിനീഷിന്റെ ഈ രീതിയിലുള്ള പരാജയം കെസിഎയിൽ വൻ ചർച്ചയ്ക്ക് തുടക്കമിട്ടിട്ടുണ്ട്. ബിനീഷിന്റെ നീക്കത്തിന്നെതിരെ പാർട്ടി കുടുംബം മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിട്ടുമുണ്ട്.

പാർട്ടി സംസ്ഥാന സെക്രട്ടറി ഇടപെട്ടിട്ട് പോലും പാർട്ടി സ്ഥാനാർത്ഥികളെ പിൻവലിക്കാൻ തയ്യാറാകാത്തിരുന്ന ജില്ലാ നേതൃത്വം തുടർ സമ്മർദ്ദങ്ങൾ വന്നതോടെ പരാജയത്തിന്റെ കയ്പ്പ്നീര് കുടിച്ച് പിൻവാങ്ങുകയായിരുന്നു. നാളെ നടക്കാൻ പോകുന്ന കെസിഎ ജില്ലാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ബിനീഷിനു വൻ തിരിച്ചടി നേരിട്ടത്. കെസിഎ സ്ഥാനാർത്ഥികളായി സിപിഎമ്മിന്റെ പേരിൽ ബിനീഷ് നിർത്തിയ സ്ഥാനാർത്ഥികളെ സിപിഎം വെട്ടിയതാണ് ബിനീഷിന്റെ പരാജയം കടുത്തതാക്കുമായിരുന്നത്. പാർട്ടി സംസ്ഥാന സെക്രട്ടറി കൂടി നിർദ്ദേശിച്ച സ്ഥാനാർത്ഥിയെയെയാണ് ജില്ലാ കമ്മറ്റി നീക്കിയത്.

ജില്ലാ കമ്മറ്റി മുൻപ് തന്നെ സ്ഥാനാർത്ഥികളെ തീരുമാനിച്ചിരുന്നു. അതുകൊണ്ട് തന്നെയാണ് പിന്നീടുള്ള തീരുമാനം സ്വീകരിക്കാത്തത് എന്നാണ് പാർട്ടിക്കുള്ളിലെ സംസാരം. കോടിയേരിയുടെ അനുകൂലികൾ പ്രശ്നത്തിൽ ഇടഞ്ഞു നിന്നിരുന്നു. പക്ഷെ പാർട്ടി തീരുമാനം തന്നെ ജില്ലയിൽ നടപ്പിലാക്കിയാൽ മതി എന്ന് ഒരു വിഭാഗം നേതാക്കൾ പാർട്ടി ഫ്രാക്ഷൻ യോഗത്തിൽ തീരുമാനിച്ചതാണ് ബിനീഷിനു വിനയായത്. തൃശൂർ ജില്ലാ കമ്മറ്റി നടത്തിയ സമർഥമായ നീക്കമാണ് ബിനീഷിന്റെ തൃശൂർ താത്പര്യങ്ങൾ പൊളിച്ചടുക്കിയത്.

കെസിഎയുടെ എല്ലാ ജില്ലാ കമ്മറ്റികളും സിപിഎമ്മിന്റെ പേര് പറഞ്ഞു ബിനീഷ് തന്നെയാണ് നിയന്ത്രിക്കുന്നത്. പക്ഷെ ഇതാദ്യമായി തൃശൂർ ജില്ലയിൽ നിന്നും ബിനീഷിനു ശക്തമായ തിരിച്ചടി ഏൽക്കുകയാണ് ഉണ്ടായത്. കെസിഎയുമായി ബന്ധപ്പെട്ട തുടർ നീക്കങ്ങളിലും തൃശൂരെ പ്രശ്നങ്ങൾ ബിനീഷിനെ ഒഴിയാബാധ പോലെ പിന്തുടരുകയും ചെയ്യും. പ്രശ്നവുമായി ബന്ധപ്പെട്ടു പാർട്ടിയിൽ പൊട്ടിത്തെറി നടന്നെങ്കിലും നേതാക്കൾ പാർട്ടി തീരുമാനത്തിൽ ഉറച്ചു നിന്നതോടെ ബിനീഷ് നിസ്സഹായനാവുകയായിരുന്നു. കെസിഎയെ പിൻവാതിൽ വഴി നിയന്ത്രിക്കുന്ന ബിനീഷിനു കെസിഎയുമായി ബന്ധപ്പെട്ടു ഏൽക്കുന്ന ആദ്യ തിരിച്ചടിയാണ് തൃശൂരിൽ ലഭിച്ചത്. പാർട്ടി തന്നെ എതിരായതോടെയാണ് സ്വന്തം സ്ഥാനാർത്ഥികൾ വിജയിപ്പിക്കാൻ കഴിയാത്ത അവസ്ഥ ബിനീഷിനു നേരിട്ടത്.

കെസിഎ തൃശൂർ ജില്ലാ കമ്മറ്റി പിടിക്കാൻ ബിനീഷ് കോടിയേരി നടത്തിയ നീക്കമാണ് സിപിഎം തൃശൂർ ജില്ലാ കമ്മറ്റി ഇടപെട്ടു പരാജയപ്പെടുത്തിയത്. തീരുമാനം തിരുത്തിയിരുന്നില്ലെങ്കിൽ നാളെ നടക്കുന്ന കെസിഎ ജില്ലാ തിരഞ്ഞെടുപ്പിൽ ബിനീഷ് നിർദ്ദേശിച്ച സ്ഥാനാർത്ഥികളെ മാറ്റി ജില്ലാ കമ്മറ്റി തീരുമാനിച്ചവർ തന്നെ സ്ഥാനാർത്ഥികൾ ആകുമായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകൻ നടത്തിയ നീക്കത്തിനെ ജില്ലാ കമ്മറ്റി നേരിട്ടിടപെട്ട് പരാജയപ്പെടുത്തുന്നത് ഇതാദ്യമായാണ്.

പിൻവാതിൽ വഴി കെസിഎയുടെ നിയന്ത്രണം കയ്യാളിയിരുന്ന ബിനീഷിനു കനത്ത പ്രഹരമാണ് തൃശൂർ ജില്ലാ കമ്മറ്റി നൽകിയത്. ബിനീഷ് പറഞ്ഞ സ്ഥാനാർത്ഥികളെ തന്നെ മത്സരിപ്പിക്കാൻ കോടിയേരി നേരിട്ടിടപെട്ടിട്ടും പ്രയോജനമുണ്ടായില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. സിപിഎമ്മിന്റെ പ്രധാന നേതാക്കൾ പങ്കെടുത്ത യോഗത്തിൽ ജില്ലാ കമ്മറ്റി പറഞ്ഞ സ്ഥാനാർത്ഥികളെ തന്നെ മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു. കെസിഎയുടെ നിയന്ത്രണം അനായാസം കയ്യാളിയിരുന്ന ബിനീഷിന്റെ ഞെട്ടിച്ച നീക്കമാണ് തൃശൂർ ജില്ലാ കമ്മറ്റി നടത്തിയത്. പാർട്ടി തന്നെ എതിരായി നിലപാട് എടുത്തതോടെ കൈപൊള്ളിയ ബിനീഷിനു മുന്നോട്ടു നീക്കാൻ കഴിഞ്ഞില്ല.

പാർട്ടി തീരുമാനിച്ച സ്ഥാനാർത്ഥികളെ മാറ്റുന്ന നീക്കം ബിനീഷിനു വേണ്ടി ചില നേതാക്കൾ നടത്തിയതാണ് പൊട്ടിത്തെറിക്ക് വകവെച്ചത്. പാർട്ടി ഫ്രാക്ഷൻ തീരുമാനിച്ച സ്ഥാനാർത്ഥികൾക്കെതിരെ ബിനീഷ് തീരുമാനിച്ച ആളുകളെ വയ്ക്കാൻ പറഞ്ഞതോടെയാണ് തൃശൂർ ഘടകത്തിൽ പൊട്ടിത്തെറി വന്നത്. തൃശൂർ ജില്ലയിൽ ഇരുപത്തിനാല് ക്ലബുകൾ ആണ് ഉള്ളത്. ഇരുപത്തി നാല് ക്ലബുകളെ വെച്ച് തിരഞ്ഞെടുപ്പ് നടത്താനാണ് ഓംബുഡ്സ്മാൻ ഉത്തരവ് വന്നത്. കോവിഡ് കാലത്ത് അഞ്ചു പേർ കൂടുതൽ പേർ ഒത്തുകൂടുന്നതിനു നിരോധനമുണ്ട്. പത്തനംതിട്ടയിൽ ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ തന്നെ ചിലർക്ക് കോവിഡ് വന്നിട്ടുണ്ട്. ഇത്തരം ഒരു തിരഞ്ഞെടുപ്പ് നടത്തുന്നത്. കെസിഎ നിലവിൽ ബിനീഷ് കോടിയേരിയുടെ നിയന്ത്രണത്തിലാണ് മുന്നോട്ടു പോകുന്നത്. കെസിഎയുമായി ബന്ധപ്പെട്ടു ബിനീഷ് ഒരു തീരുമാനം എടുത്താൽ അത് തത്ക്കാലം എതിർക്കാൻ ആരും ഇല്ലാത്ത സ്ഥിതിയാണ്. സിപിഎം സ്ഥാനാർത്ഥികൾ എന്ന് പറഞ്ഞു തന്റെ സ്വന്തം സ്ഥാനാർത്ഥികളെ അവതരിപ്പിക്കുകയാണ് ബിനീഷ് ചെയ്യാറുള്ളത്.

കെസിഎ തിരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥികളെ തീരുമാനിച്ച് അത് സിപിഎം സ്ഥാനാർത്ഥികൾ ആണെന്ന് ബിനീഷ് പ്രഖ്യാപിക്കും. ഇവരെ സിപിഎമ്മിന്റെ പിന്തുണയോടെ വിജയിപ്പിക്കുകയും ചെയ്യും. ഇതാണ് ബിനീഷിന്റെ രീതി. തൃശൂർ ജില്ലയിലും ബിനീഷ് നോമിനികളെ വെച്ചിട്ടുണ്ട്. പക്ഷെ പാർട്ടി വേറെ സ്ഥാനാർത്ഥികളെ തീരുമാനിച്ചിരുന്നു. കോടിയേരിയുടെ നിർദ്ദേശം തന്നെ ഈ കാര്യത്തിൽ വന്നു എന്നാണ് സംസാരം. ബിനീഷ് പറഞ്ഞ സ്ഥാനാർത്ഥികളെ തന്നെ വയ്ക്കാനാണ് കോടിയേരിയും നിർദ്ദേശിച്ചത്. ഇന്ന് രാവിലെ സിപിഎമ്മിന്റെ ജില്ലാ കമ്മറ്റി ഫ്രാക്ഷൻ യോഗം ഇതിനായി ചേർന്നിരുന്നു. കോടിയേരിയുടെ പേര് വേണ്ട ജില്ലാ കമറ്റി തീരുമാനിച്ചതുപോലെ പോയാൽ മതി എന്നാണു യോഗം നിർദ്ദേശിച്ചത്. ഇതാണ് ബിനീഷ് കോടിയേരിയുടെ പരാജയത്തിൽ കലാശിക്കുമായിരുന്നത്. ഇതാണ് പാർട്ടി സെക്രട്ടറി തന്നെ നേരിട്ടിടപെട്ട് ഇല്ലാതാക്കിയത്.