play-sharp-fill
എൻഫോഴ്‌സ്‌മെന്റ് നടപടികൾ കടുപ്പിക്കുന്നതിനിടയിൽ പാർട്ടി സെക്രട്ടറി സ്ഥാനത്ത് നിന്നും മാറാൻ തയ്യാറെടുത്ത് കോടിയേരി ബാലകൃഷ്ണൻ ; മകന്റെ അറസ്റ്റിലും മുഖ്യമന്ത്രിയുടെ മൗനത്തിലും മാനസികമായി തളർന്ന് കോടിയേരി : സെക്രട്ടറിയുടെ രാജി വലിയ തിരിച്ചടി സൃഷ്ടിക്കുമെന്ന് പാർട്ടി നേതൃത്വം

എൻഫോഴ്‌സ്‌മെന്റ് നടപടികൾ കടുപ്പിക്കുന്നതിനിടയിൽ പാർട്ടി സെക്രട്ടറി സ്ഥാനത്ത് നിന്നും മാറാൻ തയ്യാറെടുത്ത് കോടിയേരി ബാലകൃഷ്ണൻ ; മകന്റെ അറസ്റ്റിലും മുഖ്യമന്ത്രിയുടെ മൗനത്തിലും മാനസികമായി തളർന്ന് കോടിയേരി : സെക്രട്ടറിയുടെ രാജി വലിയ തിരിച്ചടി സൃഷ്ടിക്കുമെന്ന് പാർട്ടി നേതൃത്വം

സ്വന്തം ലേഖകൻ

തിരുവനന്തപുരം:ബിനീഷ് അറസ്റ്റിലായതിന് പിന്നാലെ എൻഫോഴ്‌സ്‌മെന്റ് നടപടികൾ കടുപ്പിക്കുമ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും മാറിനിൽക്കാനുള്ള കോടയേരി ബാലകൃഷ്ണന്റെ നീക്കങ്ങൾ സജീവം. അനാരോഗ്യത്തിന്റെ പേരിൽ സെക്രട്ടറി സ്ഥാനത്തു നിന്നും അവധിയെടുത്തു മാറിനിൽക്കാനാണ് കോടിയേരിയുടെ നീക്കം.

നേരത്തെ ബിനീഷിനെ ഇഡി അറസ്റ്റു ചെയ്തതിന് പിന്നാലെ പാർട്ടി സെക്രട്ടറി സ്ഥാനത്തുനിന്നും മാറാൻ കോടയേരി ബാലകൃഷ്ണൻ തയ്യാറായിരുന്നു. കഴിഞ്ഞ 30,31 തീയതികളിൽ ചേർന്ന സിപിഎം കേന്ദ്രകമ്മറ്റിയെ കോടിയേരി ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ വിവാദങ്ങൾക്കിടിയിൽ കോടിയേരിയുടെ രാജി വലിയ തിരിച്ചടി സൃഷ്ടിക്കും എന്നു തന്നെയായിരുന്നു സിപിഎം നേതൃത്വത്തിന്റെ വിലയിരുത്തൽ.

ഈ സാഹചര്യത്തിൽ സെക്രട്ടറി മാറേണ്ട എന്ന നിലപാട് നേതൃത്വം സ്വീകരിച്ചിരുന്നു. എന്നാൽ ബിനീഷിന്റെ അറസ്റ്റ് പാർട്ടിക്ക് സൃഷ്ടിച്ചിരിക്കുന്ന ആഘാതം വളരെ വലുതാണന്നു കോടയേരിക്ക് നല്ല ബോധ്യം ഉണ്ട്. അതുകൊണ്ടുതന്നെ സെക്രട്ടറി സ്ഥാനത്ത് നിന്നും അവധിയെടുക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.

കൂടാതെ ബിനീഷിന്റെ അറസ്റ്റിൽ മുഖ്യമന്ത്രി മൗനം തുടരുകയാണ്.ഇതും കോടയേരി ബാലകൃഷ്ണനെ അസ്വസ്ഥനാക്കുന്നുണ്ട്. ബിനീഷിന്റ വിഷയത്തിൽ പലവട്ടം ചോദ്യങ്ങളുയർന്നെങ്കിലും ഒന്നു പ്രതരോധിക്കാനോ രാഷ്ട്രീയ കവചം തീർക്കാനോ മുഖ്യമന്ത്രി ഇതുവരെ തയ്യാറായിട്ടില്ല.

അതേസമയം കോടിയേരിയുടെ അവധിയപേക്ഷ അംഗീകരിച്ചാൽ കേന്ദ്രകമ്മറ്റിയംഗങ്ങളിൽ ആർക്കെങ്കിലും ആകും ചുമതല. എംവി ഗോവിന്ദൻ, എംഎ ബേബി എന്നിവർക്കും പ്രാമുഖ്യമുണ്ട്.