video
play-sharp-fill
മനുഷത്വമില്ലാതെ കോടിമത മൃഗാശുപത്രിയിൽ നായയോടു ക്രൂരത; കുത്തിവയ്പ്പിനെ തുടർന്നു കുഴഞ്ഞു വീണ ജെർമ്മൻ ഷെപ്പേർഡ് നായയെ ചികിത്സ നൽകാതെ ആശുപത്രിയിൽ നിന്നും ഇറക്കിവിട്ടു; ഉച്ച കഴിഞ്ഞ് ചികിൽസയില്ല, ഒരു മണിയ്ക്കു തന്നെ അടയ്ക്കണം ആശുപത്രിയിൽ നിന്നും ഇറങ്ങിപ്പോകാൻ ജീവനക്കാരുടെ ആക്രോശം …!

മനുഷത്വമില്ലാതെ കോടിമത മൃഗാശുപത്രിയിൽ നായയോടു ക്രൂരത; കുത്തിവയ്പ്പിനെ തുടർന്നു കുഴഞ്ഞു വീണ ജെർമ്മൻ ഷെപ്പേർഡ് നായയെ ചികിത്സ നൽകാതെ ആശുപത്രിയിൽ നിന്നും ഇറക്കിവിട്ടു; ഉച്ച കഴിഞ്ഞ് ചികിൽസയില്ല, ഒരു മണിയ്ക്കു തന്നെ അടയ്ക്കണം ആശുപത്രിയിൽ നിന്നും ഇറങ്ങിപ്പോകാൻ ജീവനക്കാരുടെ ആക്രോശം …!

തേർഡ് ഐ ബ്യൂറോ

കോട്ടയം: മനുഷത്വമില്ലാതെ കോടിമത മൃഗാശുപത്രിയിൽ മിണ്ടാപ്രാണികളോടു ക്രൂരത. മരുന്നു നൽകിയതിനെ തുടർന്നു കുഴഞ്ഞു വീണ ജെർമ്മൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട നായയെ പരിശോധിക്കാൻ തയ്യാറാകാതെ ആശുപത്രിയിൽ നിന്നും ഇറക്കി വിട്ടു. കോടിമത വെറ്റിനറി ആശുപത്രിയിലാണ് നായോട് ക്രൂരത കാട്ടിയത്.

പാറമ്പുഴ സ്വദേശിയായ വീട്ടമ്മയാണ് തന്റെ ജെർമ്മൻ ഷെപ്പേർഡ് നായയെയുമായി ആശുപത്രിയിൽ എത്തിയത്. വിശപ്പില്ലായ്മയ്ക്കും, തളർച്ചയ്ക്കും, ഭക്ഷണം കഴിക്കാതെ ഇരിക്കുന്നതിനെതുടർന്നുമാണ് അഞ്ചു ദിവസം മുൻപ് പാറമ്പുഴ സ്വദേശിയായ വീട്ടമ്മ തന്റെ ജെർമ്മൻ ഷെ്‌പ്പേർഡ് ഇനത്തിൽപ്പെട്ട നായയെയുമായി ഇവിടെ എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശനിയാഴ്ച രണ്ടാംഘട്ട ചികിത്സയ്ക്കായി ഇവിടെ എത്തേണ്ടിയിരുന്നതാണ്. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിലെ ചികിത്സാ മുറിയിൽ വച്ച് നായ്ക്കു കുത്തി വയ്പ്പ് എടുക്കുകയും ചെയ്തു. കുത്തി വയ്പ്പ് എടുത്തതിനു പിന്നാലെ നായ, ആശുപത്രിയ്ക്കുള്ളിൽ കുഴഞ്ഞു വീഴുകയായിരുന്നു.

എട്ടു വയസുകാരനായ ജർമ്മൻഷെപ്പേർഡ് ഇനത്തിൽപ്പെട്ട് നായയുടെ ആരോഗ്യ സ്ഥിതി ഗുതുരമായതോടെ ഉടമ ഉടൻ തന്നെ ആശുപത്രി അധികൃതരെ ബന്ധപ്പെട്ടു. എന്നാൽ, ഇവർ ആരും തന്നെ തിരിഞ്ഞു നോക്കാൻ തയ്യാറായില്ല. മാത്രമല്ല,. ഒരു മണി കഴിഞ്ഞതിനാൽ ഇനി ചികിത്സ നൽകാനാവില്ലെന്നു പറഞ്ഞ ഇവർ ഉടൻ തന്നെ നായയോടും ഉടമയോടും ആശുപത്രി വളപ്പിൽ നിന്നും പുറത്തു പോകുന്നതിനും ആവശ്യപ്പെട്ടു.

കുത്തിവയ്പ്പിനെ തുടർന്നു തളർന്നു വീഴുകയും, ഛർദിച്ച് അവശനായി കിടക്കുകയും ചെയ്യുന്ന നായയോട് യാതൊരുവിധത്തിലുള്ള മനുഷത്വവും കാട്ടാതെയാണ് ആശുപത്രി അധികൃതർ പെരുമാറുന്നത്. ഉടമയെയും നായയെയും എത്രയും വേഗം ആശുപത്രിയിൽ നിന്നും ഓടിച്ചു വിടാനുള്ള നീക്കമാണ് ആശുപത്രി അധികൃതർ നടത്തുന്നത്. രോഗിയായ മൃഗത്തിന് മതിയായ ചികിത്സ നൽകാതെയാണ് ദ്രോഹം. ഒരു മണിക്ക് ശേഷം ആട്, പൂച്ച, തുടങ്ങിയ വളർത്തു മൃഗങ്ങളുമായി വന്ന നിരവധി പേർക്കാണ് ആശുപത്രി ജീവനക്കാരിൽ  നിന്ന് മോശം അനുഭവം ഉണ്ടായത്