
തേർഡ് ഐ ബ്യൂറോ
കോട്ടയം: എക്‌സൈസ് കമ്മീഷണർക്ക് ഫെയ്‌സ് ബുക്ക് പോസ്റ്റായി ലഭിച്ച പരാതി പ്രകാരം കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ എ.ആർ സുൾഫിക്കറിന്റെ നിർദ്ദേശത്തെത്തുടർന്ന് കോട്ടയം എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക്ക് സ്പഷ്യൽ സ്‌ക്വാഡ് എക്‌സൈസ് ഇൻസ്‌പെക്ടർ വി.പി.അനൂപും പാർട്ടിയും ചേർന്ന് നടത്തിയ റെയ്ഡിൽ പനച്ചിക്കാട് പാത്താമുട്ടം കരയിൽ വിഷ്ണു നിവാസിൽ വിനുരാജ് എന്നയാൾ പശുത്തൊഴുത്തിൽ സൂക്ഷിച്ചിരുന്ന 70 ലിറ്റർ കോടയുമായി അറസ്റ്റിലായി.
ചുറ്റും വീടുകളുള്ള ടി സ്ഥലത്ത് തൊഴുത്ത് കേന്ദ്രീകരിച്ചുള്ള ടിയാന്റെ ചാരായം വാറ്റ് സമീപവാസികൾക്ക് ശല്യമുണ്ടാക്കിയിരുന്നു.ലോക്ക് ഡൗൺ മദ്യ നിരോധനത്തിന്റെ സാഹചര്യത്തിൽ വിനു രാജ് വൻതോതിൽ ചാരായം നിർമ്മാണം നടത്തി വിൽപ്പന നടത്തുകയും മദ്യപിച്ച് പരിസര വാസികളോട് ഏറ്റുമുട്ടലും പതിവായിരുന്നു.
ഇയാളുടെ കൂട്ടാളികൾക്കായി എക്‌സൈസ് തിരച്ചിൽ ആരംഭിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

റെയിഡിൽ പ്രിവന്റീവ് ആഫീസർ എം.എസ് അജിത്ത് കുമാർ , രാജീവൻ പിള്ള, സിവിൽ എക്‌സൈസ് ആഫീസർമാരായ ,ലാലു തങ്കച്ചൻ, ജീമോൻ,സാജു പി.എസ് ,അഞ്ജു പി.എസ് ,എക്‌സൈസ് ഇൻറലിജെൻസ് ഇൻസ്‌പെക്ടർ എൻ.വി സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.







