Spread the love

കൊച്ചി: കുമ്പളങ്ങിയില്‍ മാര്‍ക്കറ്റിലെ പച്ചക്കറി കടയ്ക്കുള്ളില്‍ തമിഴ്നാട് സ്വദേശിയായ മധ്യവയസ്‌കനെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട് സ്വദേശിയായ മാഹിനാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയോടെയാണ് മാര്‍ക്കറ്റിലെ പച്ചക്കറി കടയ്ക്കുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ രണ്ട് പേരെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

video
play-sharp-fill

പ്രതികള്‍ രണ്ടുപേരും കുമ്പളങ്ങി സ്വദേശികള്‍ തന്നെയാണ്.
കഴിഞ്ഞ രാത്രി മാഹിനും കസ്റ്റഡിയിലായ മറ്റ് രണ്ട് പേരും കടയ്ക്ക് സമീപമിരുന്ന് മദ്യപിച്ചിരുന്നതായും, ഇവര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പോലിസിന്റെ പ്രാഥമിക നിഗമനം.

ഇവര്‍ തമ്മിലുള്ള വാക്കുതര്‍ക്കമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലിസ് അന്വേഷണം നടത്തിവരികയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കുമ്പളങ്ങി ഭാഗത്ത് താമസിച്ചു വരികയായിരുന്നു കൊല്ലപ്പെട്ട മാഹിന്‍. കുമ്പളങ്ങിയിലെ പച്ചക്കറി കടയ്ക്ക് സമീപം കുട നന്നാക്കി നല്‍കുന്ന ജോലിയാണ് ഇദ്ദേഹം ചെയ്തിരുന്നത്. പച്ചക്കറി കടയ്ക്ക് സമീപമുള്ള മുറിയിലായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്.

നിലവില്‍ കുമ്പളങ്ങി പോലിസിന്റെ നേതൃത്വത്തില്‍ സ്ഥലത്ത് വിശദമായ പരിശോധനകള്‍ നടന്നു വരികയാണ്. കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്യുന്നതിലൂടെ കൊലപാതകത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന് പോലിസ് അറിയിച്ചു.