പുതുവർഷത്തെ വരവേൽക്കാൻ കൊച്ചി ഒരുങ്ങി: വെളി മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കാൻ ഹൈക്കോടതി അനുമതി
കൊച്ചി: പുതുവത്സരാഘോഷത്തിന്റെ ഭാഗമായി കൊച്ചി വെളി മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കാൻ ഹൈക്കോടതി അനുമതി നൽകി. പുതുവർഷത്തിൽ കൊച്ചിയിൽ രണ്ടിടത്ത് പാപ്പാഞ്ഞിയെ കത്തിക്കാനാണ് ഹൈക്കോടതി ഉപാധികളോടെ അനുമതി നൽകിയത്.
പാപ്പാഞ്ഞിയുടെ പരിസരത്ത് നിന്ന് 70 അടി അകലത്തിൽ സുരക്ഷാ ബാരിക്കേഡ് നിർമിക്കണമെന്നാണ് ഹൈക്കോടതിയുടെ പ്രധാന നിർദേശം. 40 അടി ഉയരമുള്ള പാപ്പാഞ്ഞിയാണ് വെളി മൈതാനത്ത് കത്തിക്കുക.
വെളി മൈതനത്ത് പാപ്പാഞ്ഞിയെ കത്തിക്കുന്നത് പോലീസ് അനുമതി നിഷേധിച്ചിരുന്നു. സുരക്ഷയൊരുക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പോലീസ് അനുമതി നൽകാതിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളിൽ പ്രധാനമാണ് പാപ്പാഞ്ഞിയെ കത്തിക്കൽ ചടങ്ങ്. ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിലാണ് കാർണിവലിനോട് അനുബന്ധിച്ച് ലോകപ്രശസ്തമായ ഈ ചടങ്ങ് നടക്കുന്നത്. പരേഡ് ഗ്രൗണ്ടിൽ നിന്നും വെറും രണ്ട് കിലോമീറ്റർ അകലെയുള്ള വെളി ഗ്രൗണ്ടിലാണ് ഗാലാ ഡി ക്ലബ്ബ് തങ്ങളുടെ പാപ്പാഞ്ഞിയെ ഒരുക്കിയിരിക്കുന്നത്.