play-sharp-fill
കൊച്ചിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി; ഒഡീഷ സ്വദേശി അറസ്റ്റിൽ

കൊച്ചിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി; ഒഡീഷ സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖകൻ

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ഒഡീഷ സ്വദേശി അറസ്റ്റിൽ. ചെമ്പറക്കിയിലെ ഇഷ്ടിക കളത്തിൽ ജോലി ചെയ്യുന്ന, ഒഡീഷ സ്വദേശി സൽമാൻ ആണ് പിടിയിലായത്.

പെൺകുട്ടിക്ക് ബ്ലീഡിംങ്ങ് ആയി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പ്രായപൂർത്തിയായിട്ടില്ല എന്ന് ഡോക്ടര്‍ക്ക് മനസിലാകുന്നത്. ഉടനെ ഈ വിവരം തടിയിട്ടപറമ്പ് പൊലീസിൽ അറിയിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ഇടുക്കി ആനച്ചാലിനു സമീപം ആമക്കണ്ടത്ത് ആറ് വയസുകാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയും 14 വയസുള്ള സഹോദരിയെ പീഡിപ്പിക്കുകയും ചെയ്ത കേസിൽ പ്രതിക്ക് വധശിക്ഷ വിധിച്ചിരുന്നു. ആനച്ചാല്‍ ആമക്കണ്ടം സ്വദേശിയായ കുട്ടിയെയാണ് ബന്ധു കൊലപ്പെടുത്തിയത്. കുട്ടികളുടെ അമ്മയുടെ സഹോദരിയുടെ ഭർത്താവിനെയാണ് ഇടുക്കി അതിവേഗ പോക്സോ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. നാലു കേസുകളിൽ മരണം വരെ തടവും കോടതി വിധിച്ചു. നാലു ലക്ഷത്തിൽ അധികം രൂപ പിഴയും ചുമത്തിയിട്ടുണ്ട്.