
സ്വന്തം ലേഖിക
കൊച്ചി: വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഇരുപത്കാരൻ അറസ്റ്റിൽ .പെരുമ്പടപ്പ് തുരുത്തിക്കാട് വീട്ടില്‍ പ്രണവ് (20) ആണ് പോലീസിന്റെ പിടിയിലായത് . പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ പൊതുജനമധ്യത്തില്‍ വെച്ച് ആക്രമിച്ച 20കാരനെ നാട്ടുകാരാണ്പോലീസിലേല്‍പ്പിച്ചത്.
ഐടിഐ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെയാണ് പ്രണവ് ബസില്‍ നിന്നിറക്കി മര്‍ദ്ദിച്ചത്. ഇന്നലെ വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. തോപ്പുംപടി ജംഗ്‌ഷനിൽ വെച്ചാണ് പെണ്‍കുട്ടിയെ പ്രതി മര്‍ദ്ദിക്കാന്‍ ശ്രമിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബസിനുള്ളില്‍ വെച്ച് പെണ്‍കുട്ടിയുടെ കൈക്ക് കയറി പിടിച്ച പ്രതി തോപ്പുംപടി ജംഗ്‌ഷനിൽ ബസെത്തിയപ്പോള്‍ വലിച്ച് താഴെയിറക്കി. പെണ്‍കുട്ടിയുടെ ഫോണ്‍ പ്രതി ആവശ്യപ്പെട്ടു. ഇത് കിട്ടാതെ വന്നതോടെ പെണ്‍കുട്ടിയുടെ മുടിക്ക് കുത്തിപ്പിടിച്ച പ്രതി നിലത്ത് വീഴ്ത്തിയ ശേഷം മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയായിരുന്നു.
സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്ന നാട്ടുകാര്‍ പ്രതിയെ തടഞ്ഞു. ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.



