video
play-sharp-fill

കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ റദ്ദാക്കിയ ടിക്കറ്റുമായി കടന്നയാൾ അറസ്റ്റിൽ; പിടിയിലായത് കോട്ടയം ഏറ്റുമാനൂർ സ്വദേശി

കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ റദ്ദാക്കിയ ടിക്കറ്റുമായി കടന്നയാൾ അറസ്റ്റിൽ; പിടിയിലായത് കോട്ടയം ഏറ്റുമാനൂർ സ്വദേശി

Spread the love

സ്വന്തം ലേഖകൻ

നെടുമ്ബാശ്ശേരി: റദ്ദാക്കിയ ടിക്കറ്റുമായി വിമാനത്താവളത്തിനുള്ളില്‍ കടന്നയാള്‍ അറസ്റ്റില്‍.ഏറ്റുമാനൂര്‍ സ്വദേശി ഫാബിനാണ് അറസ്റ്റിലായത്.

ഇയാളും ഭാര്യയും രണ്ട് കുട്ടികളും വ്യാഴാഴ്ച ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ കൊളംബോ വഴി മെല്‍ബണിലേക്ക് പോകാനായി ടികറ്റെടുത്തിരുന്നു. എന്നാല്‍ 24-ാം തീയതി ഫാബിന്‍ തന്റെ ടികറ്റ് മാത്രം റദ്ദാക്കി. ഈ വിവരം മറച്ചുവച്ച്‌ ഭാര്യക്കും മക്കള്‍ക്കുമൊപ്പം ഇയാളും വിമാന താവളത്തിനകത്ത് കടക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ കൗണ്ടറില്‍ ടികറ്റ് ക്ലിയര്‍ ചെയ്യാതെ മാറി നില്‍ക്കുന്നതു കണ്ട് എയര്‍ലൈന്‍സ് അധികൃതര്‍ സിഐഎസ്‌എഫിന് വിവരം നല്‍കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് സിഐഎസ്‌എഫിന്റെ ചോദ്യം ചെയ്യലിലാണ് ഭാര്യയെയും മക്കളേയും കൗന്‍ഡറില്‍ സഹായിക്കുന്നതിനായി അകത്തു കയറാനാണ് ടികറ്റെടുത്തതെന്നും പിന്നീട് റദ്ദാക്കിയതാണെന്നും ഇയാള്‍ അറിയിക്കുന്നത്.

സംഭവത്തില്‍ നെടുമ്പാശ്ശേരി പൊലീസ് കേസെടുത്ത ശേഷം ജാമ്യത്തില്‍ വിട്ടയച്ചു. ടികറ്റുകള്‍ റദ്ദാക്കിയാല്‍ അത് എയര്‍ലൈന്‍സിന്റെ കംപ്യൂടറില്‍ പരിശോധിച്ചാലേ അറിയുകയുള്ളൂ. ഈ പഴുതുപയോഗിച്ചാണ് റദ്ദാക്കിയ ടികറ്റുപയോഗിച്ച്‌ ഇയാള്‍ വിമാനത്താവളത്തില്‍ കടന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു.