വിവിധ രാജ്യങ്ങളിൽ നിന്നുള്ള 90 കലാകാരന്മാരുടെ 200 സൃഷ്ടികൾ; ഫോർട്ട് കൊച്ചിയിലെ ആസ്പിൻ വാൾ അടക്കം 14 വേദികൾ; ഏപ്രിൽ വരെ കൊച്ചിയിൽ ‘മഷിയും തീയും’ ഒഴുകും; മുസിരീസ് ബിനാലെയുടെ അഞ്ചാം പതിപ്പിന് ഇന്ന് മുഖ്യമന്ത്രി തിരി തെളിക്കും
സ്വന്തം ലേഖകൻ
കൊച്ചി: മുസിരീസ് ബിനാലെയുടെ അഞ്ചാം പതിപ്പ് ഇന്ന് ഫോർട്ട് കൊച്ചിയിൽ വൈകീട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കൊവിഡിനെ തുടർന്ന് മാറ്റിവച്ച 2020 ലെ ബിനാലെ പതിപ്പാണ് ഇത്തവണത്തേത്.
സിംഗപ്പൂരിൽ നിന്നുള്ള ഷുബിഗി റാവുവാണ് ക്യുറേറ്റർ. 2012 ൽ തുടങ്ങിയ കൊച്ചി ബിനാലെയുടെ പത്താംവാർഷികമാണ് ഇത്തവണത്തേത്. നമ്മുടെ സിരകളിൽ ഒഴുകുന്നത് മഷിയും തീയും എന്ന പ്രമേയത്തിലുള്ള ഇത്തവണത്തെ ബിനാലെ ഏപ്രിൽ 10 വരെ നീണ്ടുനിൽക്കുമെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്‍റ് ബോസ് കൃഷ്ണമാചാരി അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവിധ രാജ്യങ്ങളിൽ നിന്നുള്ള 90 കലാകാരന്മാരുടെ 200 സൃഷ്ടികൾ ഇത്തവണ അരങ്ങിലെത്തും. ഫോർട്ട് കൊച്ചിയിലെ ആസ്പിൻ വാൾ അടക്കം 14 വേദികളിലായാണ് ബിനാലെ നടക്കുക.
ബിനാലെ വേദികളിലേക്ക് രാവിലെ പത്ത് മുതൽ വൈകീട്ട് ഏഴ് വരെ പ്രവേശനമുണ്ടാകും. ടിക്കറ്റുകള്‍ കൗണ്ടറിനു പുറമെ ബുക്ക് മൈ ഷോ ആപ്പിലൂടെയും ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് 50 ഉം മുതിര്‍ന്നവർക്ക് 150 രൂപയുമാണ് പ്രവേശന നിരക്ക്.
2018 ല്‍ ആറുലക്ഷം പേരാണ് കലാസ്വാദനത്തിന് എത്തിയത്.