Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കൊച്ചി: കൊച്ചിയില്‍ യുവാവിനെ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതികള്‍ പിടിയില്‍.

പനങ്ങാട് സ്വദേശികളായ ഹര്‍ഷാദ് , തോമസ് , സുധീര്‍ എന്നിവരാണ് അറസ്റ്റിലായത്. കൊച്ചിയില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. ട്രാന്‍സ്ജെന്‍ഡറിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഇടപെട്ടപ്പോള്‍ വരാപ്പുഴ സ്വദേശി ശ്യാമിനും സുഹൃത്തിനും കുത്തേല്‍ക്കുകയായിരുന്നു. കുത്തേറ്റ ശ്യാമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുഹൃത്ത് അരുണ്‍ ചികിത്സയിലാണ്. ശ്യാമിന് നെഞ്ചിനും വയറിനുമാണ് കുത്തേറ്റത്. അരുണിന്‍റെ നില ഗുരുതരമല്ല.

എറണാകുളം സൗത്ത് പാലത്തിന് സമീപം കളത്തിപ്പറമ്പ് റോഡിലായിരുന്നു കൊലപാതകം. പുലര്‍ച്ചെ രണ്ട് മണിയോടെ ഇതുവഴി ബൈക്കില്‍ പോവുകയായിരുന്നു ശ്യാമും അരുണ്‍ ആന്‍റണിയും. റോഡില്‍ മൂന്ന് പേര്‍ തമ്മിലുള്ള തര്‍ക്കം കണ്ട് ഇവര്‍ ഇടപെട്ടു. ഇവരില്‍ ഒരാളാണ് കുത്തിയതെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

സമീപത്തെ സിസിടിവികളില്‍ നിന്ന് രണ്ട് യുവാക്കള്‍ നടന്നു പോകുന്ന ദൃശ്യവും മൂന്ന് പേര്‍ കാറില്‍ കയറുന്ന ദൃശ്യവും പൊലീസ് ശേഖരിച്ചിരുന്നു. കുറച്ച്‌ ദിവസം മുൻപ് നോര്‍ത്ത് സ്റ്റേഷന് സമീപവും വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് കൊലപാതകമുണ്ടായിരുന്നു. ഈ കേസിലെ പ്രതികളെ പൊലീസ് ഇനിയും പിടികൂടിയിട്ടില്ല.