പത്തനംതിട്ടയില്‍ നിയന്ത്രണം വിട്ട ബൈക്ക് സ്ലാബില്ലാത്ത ഓടയിലേക്ക് വീണു; ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്
സ്വന്തം ലേഖിക
പത്തനംതിട്ട: പത്തനംതിട്ട വള്ളിക്കോട് നിയന്ത്രണം വിട്ട ബൈക്ക് സ്ലാബില്ലാത്ത ഓടയിലേക്ക് വീണ് യുവാവിന് പരിക്ക്.
വള്ളിക്കോട് സ്വദേശി യദുകൃഷ്ണനാണ് തലയ്ക്ക് പരിക്കേറ്റത്.
നിയന്ത്രണം വിട്ട ബൈക്ക് സ്ലാബില്ലാത്ത ഓടയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. ചന്ദനപ്പളളി കോന്നി റോഡില്‍ രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നാട്ടുകാര്‍ ഇടപെട്ട് യദു കൃഷ്ണനെ പത്തനംതിട്ടയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് യദുകൃഷ്ണന്‍.
റോഡിലെ ഓടയ്ക്ക് സ്ലാബ് ഇടണമെന്ന് നാട്ടുകാര്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നതാണ്. പക്ഷെ ഇതുവരെയായിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
Third Eye News Live
0