play-sharp-fill
കൊച്ചിയിൽ മാരക മയക്കുമരുന്നായ  എംഡിഎംഎയുമായി യുവാവ് പിടിയിൽ; ക്രിസ്തുമസ് – പുതുവത്സര ആഘോഷങ്ങൾക്കായി വിൽപ്പന നടത്തുവാനെത്തിച്ച 15.150 ഗ്രാം എംഡിഎംഎയാണ് പൊലീസ് കണ്ടെടുത്തത്; കാറിൽ പ്രത്യേക അറയിൽ മൂന്ന് കവറുകളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്

കൊച്ചി: മാരക മയക്കുമരുന്നായ എം ഡി എം എയുമായി യുവാവ് പിടിയിൽ. എറണാകുളം ആലുവ കീഴ്മാട് മുടക്കാലിൽ ടിബിൻ (30) ആണ് എടത്തല പൊലീസിന്‍റെ പിടിയിലായത്. ക്രിസ്തുമസ് – പുതുവത്സര ആഘോഷങ്ങൾക്കായി വിൽപ്പന നടത്തുകയായിരുന്നു ലക്ഷ്യം. കാറിൽ പ്രത്യേക അറയിൽ മൂന്ന് കവറുകളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്.

യുവാക്കൾക്കും വിദ്യാർത്ഥികൾക്കും ചെറിയ പായ്ക്കറ്റുകളിലാക്കിയാണ് ഇയാൾ രാസലഹരി വിൽപ്പന നടത്തിയിരുന്നത്. ഇയാളിൽ നിന്ന് 15.150 ഗ്രാം എം ഡി എം എ പൊലീസ് കണ്ടെടുത്തു.

ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് മയക്കുമരുന്ന് പിടികൂടിയത്. നർക്കോട്ടിക് സെൽ ഡി വൈ എസ് പി പി പി ഷംസ്, ഇൻസ്പെക്ടർ പി ജെ നോബിൾ, എസ് ഐ കെ കെ ഷെബാബ്, എ എസ് ഐമാരായ അബ്ദുൾ ജമാൽ, അബ്ദുൾ റഹ്മാൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഐ വി ബിനീഷ്, സി പി ഒ അനീഷ് തുടങ്ങിയവർ ചേർന്നാണ് ഇയാളെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group