Spread the love


സ്വന്തം ലേഖിക

video
play-sharp-fill

കൊച്ചി: കൊച്ചിയിൽ സംഘർഷത്തിനിടെ യുവാവിനെ കുത്തി കൊന്നു . സംഘർഷത്തിനിടെയാണ് യുവാവിനെ കുത്തിക്കൊന്നത് . രണ്ട് പേർക്ക് പരിക്കേറ്റു. കളത്തിപറമ്പ് റോഡിൽ ഇന്ന് പുലർച്ചെ ഉണ്ടായ സംഘർഷത്തിനിടെ ആണ് കൊലപാതകം. വരാപ്പുഴ സ്വദേശി ശ്യാം (33) ആണ് കുത്തേറ്റു മരിച്ചത്.

അരുൺ എന്നയാൾക്ക് ആണ് പരിക്കേറ്റത്. കുത്തേറ്റ മൂന്നാമൻ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം കടന്നുകളഞ്ഞുവെന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം എറണാകുളം ടൗൺഹാളിന് സമീപത്തെ റെസ്റ്റോറിൽ ഉണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ കലാശിച്ചിരുന്നു കൊല്ലം സ്വദേശി എഡിസനാണ് കുത്തേറ്റ് മരിച്ചത്.

അപരിചിതരായ ഇരുവരും തമ്മിൽ ഹോട്ടലിൽ വെച്ച് ഉണ്ടായ തർക്കത്തിൽ പെട്ടെന്ന് പ്രകോപനം ഉണ്ടാവുകയും കൊലപാതകത്തിൽ കലാശിക്കുകയായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന എഡിസിനെ, സുരേഷ് മദ്യക്കുപ്പി പൊട്ടിച്ച് കഴുത്തിൽ കുത്തുകയായിരുന്നു. കുത്തേറ്റ എഡിസൺ അരമണിക്കൂറോളം സംഭവസ്ഥലത്ത് കിടന്നു. പൊലീസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.