play-sharp-fill
കൊച്ചി നഗര മധ്യത്തിലെ ഓടയിൽ സ്ത്രീയുടെ മൃതദേഹം

കൊച്ചി നഗര മധ്യത്തിലെ ഓടയിൽ സ്ത്രീയുടെ മൃതദേഹം

സ്വന്തം ലേഖകൻ

കൊച്ചി: നഗരമധ്യത്തിലെ ഓടയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ആലപ്പുഴ കലവൂർ സ്വദേശി ഷൈലജ(44)യുടെ മൃതദേഹമാണു കണ്ടെത്തിയത്. ബാനർജി റോഡിൽ കണ്ണംകുന്നത്ത് ആശ്രമത്തിനു സമീപത്ത് ഇന്നു രാവിലെയാണു മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് മാസങ്ങളായി ഓടയുടെ സ്ലാബ് തകർന്നുകിടക്കുന്ന നിലയിലാണ്. ഈ സ്ലാബുകൾക്കുതാഴെ ഓടയിലാണു മൃതദേഹം കണ്ടെത്തിയത്. സെൻട്രൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. സ്ത്രീയ്ക്കൊപ്പമുണ്ടായിരുന്ന ആളെ ചോദ്യം ചെയ്തതിൽനിന്നും സ്ലാബ് തകർന്ന ഓടയിൽ കാൽവഴുതി വീണതാണെന്ന മൊഴിയാണു ലഭിച്ചതെന്നു പോലീസ് പറഞ്ഞു. പോലീസ് അന്വേഷണം തുടരുകയാണ്.