Spread the love

തൃശ്ശൂര്‍: വാഹനം ഓവര്‍ടേക്ക് ചെയ്തപ്പോള്‍ ഹോണടിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ മൂന്നുപേര്‍ക്ക് കുത്തേറ്റു. അഭിജിത്ത്, ബിനേഷ്, ബിനേഷിന്റെ മകന്‍ അഭിനന്ദ് എന്നിവര്‍ക്കാണ് കുത്തേറ്റത്. കേച്ചേരി സ്വദേശിയായ കിഷോര്‍ കൃഷ്ണ എന്നയാളാണ് മൂന്നുപേരെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. തിങ്കളാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു സംഭവം.

video
play-sharp-fill

ബൈക്കില്‍ യാത്രചെയ്തിരുന്ന കിഷോര്‍ കൃഷ്ണയെ മറികടക്കുന്നതിനിടെ സ്‌കൂട്ടര്‍ യാത്രക്കാരനായ അഭിജിത്ത് ഹോണടിച്ചെന്ന് ആരോപിച്ചായിരുന്നു തർക്കം. അഭിജിത്തും മറ്റൊരാളും തമ്മില്‍ തര്‍ക്കമുണ്ടായത് കണ്ടാണ് അതുവഴിയെത്തിയ ബിനേഷും മകന്‍ അഭിനന്ദും വാഹനംനിര്‍ത്തി പ്രശ്‌നത്തില്‍ ഇടപെട്ടത്. ഇതിനുപിന്നാലെ കിഷോര്‍ കൃഷ്ണ മൂവരെയും കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.

ഇവരെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.സംഭവത്തിന് പിന്നാലെ ഒളിവില്‍പോയ കിഷോറിനായി സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച് പോലീസ് തിരച്ചില്‍ തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group