കോട്ടയം നഗരമധ്യത്തിൽ അനധികൃത മദ്യവിൽപ്പന: അഞ്ജലി പാർക്ക് ഹോട്ടലിനെതിരെ എക്‌സൈസ് കേസെടുത്തു; കൂടുതൽ ബാറുകളിൽ ശനിയാഴ്ച പരിശോധന നടക്കും; അഞ്ജലി പാർക്കിന്റെ ലൈസൻസ്  പോയേക്കും

കോട്ടയം നഗരമധ്യത്തിൽ അനധികൃത മദ്യവിൽപ്പന: അഞ്ജലി പാർക്ക് ഹോട്ടലിനെതിരെ എക്‌സൈസ് കേസെടുത്തു; കൂടുതൽ ബാറുകളിൽ ശനിയാഴ്ച പരിശോധന നടക്കും; അഞ്ജലി പാർക്കിന്റെ ലൈസൻസ് പോയേക്കും

തേർഡ് ഐ ബ്യൂറോ

കോട്ടയം: നഗരമധ്യത്തിൽ അനധികൃതമായി മദ്യവിൽപ്പന നടത്തിയ അഞ്ജലി പാർക്ക് ഹോട്ടലിനെതിരെ എക്‌സൈസ് കേസെടുത്തു. മദ്യവിൽപ്പന സംബന്ധിച്ചുള്ള കൃത്യമായ വിവരം ലഭിച്ച സാഹചര്യത്തിലാണ് അഞ്ജലി പാർക്കിനെതിരെ എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ കേസെടുത്തിരിക്കുന്നത്. ലോക്ക് ഡൗണിൽ പാസും ടോക്കണുമില്ലാതെ മദ്യം വിതരണം ചെയ്തതായി കണ്ടെത്തിയതിനെ തുടർന്നാണ് അഞ്ജലി പാർക്കിനെതിരെ കേസെടുത്തിരിക്കുന്നത്.

ലോക്ക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചതിനെ തുടർന്നാണ് കോട്ടയം ജില്ലയിൽ അടക്കം സംസ്ഥാനത്ത് ബാറുകളും ബിവറേജുകളും തുറന്നത്. ബെവ് ക്യൂ എന്ന ബിവറേജസ് കോർപ്പറേഷന്റെ ആപ്ലിക്കേഷൻ വഴിയാണ്. ഈ ആപ്ലിക്കേഷനിൽ കയറി ടോക്കൺ എടുക്കുന്നവർക്കു മാത്രമാണ് ബാറിൽ എത്തി മദ്യം വാങ്ങുന്നതിനു അനുമതിയുണ്ടായിരുന്നത്. എന്നാൽ, ആദ്യ ദിവസം തന്നെ ആപ്പ് തകരാറിലായതോടെ ബാറുകൾ തോന്നും പടിയാണ് പ്രവർത്തിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടോക്കണും പാസുമില്ലാതെ എത്തിയവർക്കെല്ലാം ആദ്യ ദിവസം തന്നെ ബാറുകളിൽ നിന്നും മദ്യം ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് വെള്ളിയാഴ്ച വ്യാപകമായി മദ്യം ബാറുകൾ വഴി വിതരണം ചെയ്തു തുടങ്ങിയത്. തുടർന്നു അഞ്ജലി പാർക്ക് ബാറിലെ ഇടനാഴിയിലൂടെ ആവശ്യക്കാർക്ക് മദ്യം എത്തിച്ചു നൽകി. ഇതാണ് വലിയ പരാതിയ്ക്കു ഇട നൽകിയത്. വൻ പരാതി ഉയർന്ന സാഹചര്യത്തിൽ ബാറിലെത്തിയ ആളുകളെ രഹസ്യമായി എക്‌സൈസ് സംഘം നിരീക്ഷിക്കുകയായിരുന്നു. തുടർന്നാണ് പാസും ടോക്കണുമില്ലാതെയാണ് ഇവർ മദ്യം വിൽക്കുന്നത് എന്നു കണ്ടെത്തിയത്.

തുടർന്നു, അഞ്ജലി പാർക്കിൽ പരിശോധന നടത്തിയ എക്‌സൈസ് സംഘം വലിയ ക്രമക്കേടാണ് കണ്ടെത്തിയത്. സ്‌റ്റോക്കിൽ അടക്കം കൃത്രിമം കണ്ടെത്തിയ സാഹചര്യത്തിലാണ് ബാർ അടച്ചു പൂട്ടാൻ നോട്ടീസ് നൽകിയത്. തുടർന്നു ക്രമക്കേട് നടത്തിയതിനു ബാറിനെതിരെ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിൽ ഇനി ഏതൊക്കെ വകുപ്പുകൾ ചുമത്തണം എന്നത് അടക്കമുള്ള കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടത് എക്‌സൈസ് കമ്മിഷണറാണ്.

സർക്കാർ നിർദേശം ലംഘിച്ച് മദ്യം വിൽക്കുന്നത് ബാറിന്റെ ലൈസൻസ് വരെ റദ്ദ് ചെയ്യാൻ പര്യാപ്തമായ കുറ്റമാണ്. നിലവിലെ സാഹചര്യത്തിൽ ഇതിലേയ്ക്കു സർക്കാർ കടക്കുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.